റിയാദ്: സൗദി അറേബ്യയില്‍ മതിയായ യോഗ്യതകളില്ലാതെ എഞ്ചിനീയറായി ജോലി ചെയ്ത 34 പേരെ പിടികൂടി. വിവിധ കമ്പനികളില്‍ എഞ്ചിനീയറിങ് തസ്തികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്‍ജിനീയര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രഫഷനല്‍ അക്രഡിറ്റേഷനോ മതിയായ യോഗ്യതകളോ ഇല്ലാതെ എന്‍ജിനീയറായി ജോലി ചെയ്ത 34 പേരെ പിടിക്കപ്പെട്ടതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സ് വക്താവ് എന്‍ജി. സ്വാലിഹ് അല്‍ ഉമര്‍ അറിയിച്ചു. നിയലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യവ്യാപകമായി കൗണ്‍സിലിന്റെ നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ വര്‍ഷം ഓഫീസുകളിലും എന്‍ജിനീയറിങ് കമ്പനികളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ആയിരത്തോളം പരിശോധനകളാണ് നടന്നത്. പരിശോധനയില്‍ 210 പേര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ 400 ലധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 34 വ്യാജ എഞ്ചിനീയര്‍മാരെയാണ് പിടികൂടിയതെന്നും കൗണ്‍സില്‍ വക്താവ് പറഞ്ഞു.
എഞ്ചിനീയറിങ് ജോലി ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സംവിധാനവും നിയമവും ലംഘിച്ചാല്‍ കര്‍ശന നടപടിയാണ്. യോഗ്യതയില്ലാതെ എഞ്ചിനീയറായി ആള്‍മാറാട്ടം നടത്തുക, പ്രഫഷനല്‍ അക്രഡിറ്റേഷന്‍ ഇല്ലാതെ ജോലി ചെയ്യുക, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ എഞ്ചിനീയറിങ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്. വിവിധ കേസുകളില്‍ സ്വദേശി പൗരന്മാരും വിദേശികളും ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക