ജറുസലേം: ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരുന്ന തുരങ്കത്തിന്റെ വിഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. ഇരുമ്പ് വാതിലുകൊണ്ട് അടച്ച തുരങ്കം ഇരുണ്ടതും ഇടുങ്ങിയതുമാണെന്ന് ദൃശ്യങ്ങളില്‍ കാണാം. തുരങ്കത്തില്‍ പല ഇടങ്ങളിലായി രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. ബുള്ളറ്റുകള്‍, ചെസ്സ് സെറ്റ് എന്നിവയും വിഡിയോയില്‍ കാണാം. ഭൂമിയില്‍ നിന്ന് 20 മീറ്റര്‍ (66 അടി) താഴെ, 170 സെന്റീമീറ്ററില്‍ താഴെ (5.6 അടി) ഉയരവും 80 സെന്റീമീറ്റര്‍ (32 ഇഞ്ച്) വീതിയും തുരങ്കത്തിനുണ്ട്.
തുരങ്കത്തിനുള്ളില്‍ കലാഷ്നിക്കോവ് റൈഫിള്‍ മാഗസിനുകള്‍, മൂത്രം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ അടങ്ങിയ ബാഗുകള്‍, ടോയ്ലറ്റായി കുഴിയില്‍ ബക്കറ്റ് എന്നിവയും കാണാം. സ്ത്രീകളുടെ വസ്ത്രങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബന്ദികളാക്കിയ ആറ് പേരെ ഹമാസ് കൊലപ്പെടുത്തിയെന്നു സൈന്യം ആരോപിച്ചിരുന്നു. ബന്ദികളുടെ മരണത്തില്‍ ഫൊറന്‍സിക് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈന്യം വിഡിയോ ചിത്രീകരിച്ചതെന്ന് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇന്നലെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്.
ഹമാസ് ബന്ദികളാക്കിയ ആറ് പേരും ഓഗസ്റ്റ് 29 ന് രാത്രി കൊല്ലപ്പെട്ടെന്നും ഡാനിയല്‍ ഹഗാരി പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം തെക്കന്‍ ഗാസ പ്രദേശമായ റാഫയില്‍ നിന്ന് ഇസ്രയേല്‍ സൈനികര്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തുരങ്കത്തിലുണ്ടായിരുന്ന രണ്ട് ഹമാസ് തോക്കുധാരികളെ വധിച്ചതായും ഡാനിയല്‍ ഹഗാരി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക