വാഷിങ്ടണ്‍: സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.45ന് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നാസ അറിയിച്ചു.
ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ ന്യൂസ് റൂമിലാണ് വാര്‍ത്താ സമ്മേളനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാസയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്യും. സുനിത വില്യംസും ബുച്ച് വില്‍മോറും തങ്ങളുടെ അനുഭവങ്ങളും അവരുടെ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കിടുമെന്നാണ് സൂചന. ഇരുവരും ബഹിരാകാശത്തേയ്ക്ക് സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം നടത്താന്‍ നാസയുടെ തീരുമാനം.
ഇരുവരേയും നേത്ര പരിശോധനകള്‍ക്ക് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ആരോഗ്യ നിരീക്ഷണങ്ങളോടെ ഭാഗമായാണ് ഇരുവരുടേയും പരിശോധന നടന്നത്. ഭൂമിയിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തത്സമ.ം നിരീക്ഷിക്കാവുന്ന തരത്തിലായിരുന്നു പരിശോധനകള്‍. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ സഞ്ചാരികള്‍ക്ക് കാഴ്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇരുവരുടേയും പരിശോധനകള്‍ നടത്താറുണ്ട്. നേത്ര പരിശോധനയ്ക്ക് പുറമേ എല്ലുകളുടേയും മസിലുകളുടേയും ആരോഗ്യം ഉള്‍പ്പെടെയുള്ളവയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2024 ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച് എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം കുതിച്ചത്. 'ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്' എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിന്റെ സര്‍വ്വീസ് മൊഡ്യൂളിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോര്‍ച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങള്‍ നീണ്ടു. ഒടുവില്‍ യാത്രികരില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകത്തെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരികയും സുനിതയുടെയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക