ദുബായ്: മഹ്‌സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ ഇറാന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാത്ത പുറത്തിറങ്ങുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. നിരത്തുകളിലൂടെ വൈകുന്നേരങ്ങളില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ നടന്നുപോകുന്നത് കാണാം. സോഷ്യല്‍ മീഡിയയില്‍ അടക്കം മാറിയ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
എന്നാല്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കെതിരായ ഭരണകൂട നീക്കങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ഒടുവിലത്തെ റിപ്പോര്‍ട്ട് പറയുന്നത്.
2022 സെപ്റ്റംബര്‍ 16-നാണ് 22-കാരിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടത്. ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് മഹ്‌സ അമിനിയെ പിടികൂടിയതും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തത്. അമിനിയുടെ മരണത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങളാണ് ഇറാനില്‍ അരങ്ങേറിയത്. തെരുവിലിറങ്ങിയ സ്ത്രീകള്‍ ശിരോവസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹിജാബ് ചില മുസ്ലീം സ്ത്രീകള്‍ക്ക് ദൈവമുമ്പാകെയുള്ള ഭക്തിയുടെയും പുരുഷന്മാരുടെ മുന്നില്‍ എളിമയുടെയും അടയാളമാണ്. ഇറാനില്‍, ഹിജാബ് ഒരു രാഷ്ട്രീയ ചിഹ്നമാണ്. എന്നാല്‍ സൂഹത്തിലെ ഹിജാബ് വിരുദ്ധ മാറ്റങ്ങള്‍ അവ്യക്തമായി തുടരുന്നതായും ഇറാനെക്കുറിച്ചു യുഎന്‍ ഇന്നലെ പുറത്തിറക്കിയ വസ്തുതാന്വേഷണ ദൗത്യം മുന്നറിയിപ്പ് നല്‍കി.
വാരാന്ത്യങ്ങളില്‍ പകല്‍സമയത്ത് പോലും പ്രധാന പാര്‍ക്കുകളില്‍ സ്ത്രീകളെ ഹിജാബ് ധരിക്കാതെ കാണുന്നുണ്ടെങ്കിലും സൂര്യസ്തമയത്തിന് ശേഷമാണിത്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കെതിരായ ഒറ്റപ്പെട്ട ആക്രമണങ്ങളും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2023-ല്‍, ടെഹ്റാനിലെ മെട്രോയില്‍ ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ ഇറാനിയന്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായതായും ചികിത്സയിലിരിക്കെ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈയില്‍ ഹിജാബ് ധരിക്കാത്ത ഒരു സ്ത്രീക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടിലുണ്ട്.
ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും, ഹിജാബ് ധരിക്കാതെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ വാഹനത്തിന് നിരീഷണ കാമറ നോക്കി പിഴ ഈടാക്കുക, പിടിച്ചെടുക്കുക, സത്രീകള്‍ക്കെതിരെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതടക്കം സര്‍ക്കാര്‍ നടപടിയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക