ബെയ്‌റൂട്ട്: ലെബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 2750 പേര്‍ക്ക് പരിക്കേറ്റതായി ലെബനോന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. പരിക്കേറ്റവരില്‍ ഹിസ്ബുല്ല നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.
സായുധസംഘമായ ഹിസ്ബുല്ലയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇസ്രയേല്‍ - ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെ ആണ് സംഭവം. ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണം എന്നാണ് അപകടത്തെ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തി. പ്രാദേശീക സമയം 3.30ടെ യായിരുന്നു സംഭവം.
പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. ഹിസ്ബുല്ലയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ശൃംഖലയിലേക്ക് കടന്നുകയറി ഇസ്രയേല്‍ സ്ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജന്‍സിയിലെ വൃത്തങ്ങള്‍ പറഞ്ഞു.
സ്ഫോടനത്തില്‍ ഒരു പെണ്‍കുട്ടിയടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു, 2,750 പേര്‍ക്ക് പരിക്കേറ്റതായും 200-ലധികം പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ കൂടുതല്‍ പേര്‍ക്കും മുഖത്തും കൈകളിലും വയറിലുമാണ് കൂടുതലും പരിക്കുകളെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക