സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി പരിചയിച്ച് സുനിത വില്യംസ്, ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തെക്കുറിച്ച് പഠിക്കുന്നതിനും പരിചയിക്കുന്നതിനുമാണ് ഇവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി പരിചയിച്ച് സുനിത വില്യംസ്, ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി
Published on
Updated on

വാഷിങ്ടണ്‍: ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി സുനിത വില്യംസ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരിക.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി പരിചയിച്ച് സുനിത വില്യംസ്, ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി
ട്രംപിന് നേരെ വീണ്ടും വെടിവയ്പ്പ്; പ്രതി പിടിയിൽ

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തെക്കുറിച്ച് പഠിക്കുന്നതിനും പരിചയിക്കുന്നതിനുമാണ് ഇവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വായു കടക്കാത്ത അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഹാച്ച് സീലുകളുടെ പരിശോധനയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍ തന്നെ തിരികെയത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയില്‍ തങ്ങുകയായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്തംബര്‍ 7ന് ബോയിങ് സ്റ്റാര്‍ലൈനര്‍ യാത്രക്കാരില്ലാതെ തിരിച്ചിറക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ യാത്രികരെ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com