ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് മിഷിഗണില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. മോദി ഒരതിശയമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഈ മാസം 21 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തും. 23-ാം തീയതി വരെ മോദി അമേരിക്കയിലുണ്ടാകും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്.
അമേരിക്കയിലെത്തുന്ന മോദി യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും ആശയവിനിമയം നടത്തും. ഉച്ചകോടിക്കിടെയാകും ട്രംപ് -മോദി കൂടിക്കാഴ്ച നടക്കുകയെന്നാണ് സൂചന. സന്ദര്‍ശനത്തിനിടെ യുഎസിലെ നിരവധി കമ്പനി തലവന്മാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2020 ഫെബ്രുവരിയിലാണ് നേരത്തെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക