വാഷിങ്ടൺ: പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎൻ പൊതുസഭ പ്രമേയം പാസാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രമേയത്തെ 124 രാജ്യങ്ങൾ പിന്തുണച്ചു. അമേരിക്ക, ഇസ്രയേൽ അടക്കം 14 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. അതേസമയം പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രൈൻ, ബ്രിട്ടൻ തുടങ്ങി 43 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്.
പലസ്തീന്‍ പ്രദേശത്തെ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യു എന്‍ പൊതുസഭ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്ന് യുഎന്നിലെ പലസ്തീൻ പ്രതിനിധി പറഞ്ഞു. പ്രമേയം സമാധാനത്തിനു സംഭാവന നൽകില്ലെന്നായിരുന്നു ഇസ്രയേൽ പ്രതികരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക