ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; യുദ്ധ പ്രഖ്യാപനമെന്ന് ഹിസ്ബുല്ല തലവന്‍

പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്ഫോടനങ്ങളില്‍ ലെബനനില്‍ 20 പേര്‍ മരിച്ചിരുന്നു
Israeli airstrikes in Lebanon
ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണംഎക്‌സ്
Published on
Updated on

ബെയ്‌റൂട്ട്: പേജര്‍, വോക്കിടോക്കി സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം.

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ല ടെലിവിഷനിലൂടെ അഭിസംബോധന നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം യുദ്ധ പ്രഖ്യാപനമാണെന്ന് ഹസന്‍ നസ്‌റല്ല പറഞ്ഞു.

പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്ഫോടനങ്ങളില്‍ ലെബനനില്‍ 20 പേര്‍ മരിച്ചിരുന്നു. 450 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയിരുന്നു. 250 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Israeli airstrikes in Lebanon
'ഇസ്രയേൽ പലസ്തീനിൽ നിന്നും പിന്മാറണം'; പ്രമേയം പാസ്സാക്കി യുഎൻ; ഇന്ത്യ വിട്ടു നിന്നു

ലബനനിലെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദശേഷിയും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. വര്‍ഷങ്ങളായി, ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുകയും അവരെ മനുഷ്യ കവചമാക്കുകയും ചെയ്യുകയാണ്. ഇതാണ് തെക്കന്‍ ലബനനെ യുദ്ധമേഖലയാക്കിയതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com