പാകിസ്ഥാനില്‍ ഭീകരാക്രമണം; 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹരീക് കെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
6 security personnel killed, 11 injured in terror attack in Pakistan's Khyber Pakhtunkhwa province .
അഫ്ഗാനിസ്ഥാന്‍ സങ്കേതങ്ങളിലാണ് ടിടിപി പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ താലിബാന്‍ ഇതിനെ നിഷേധിച്ചിരിക്കുകയാണ്എക്സ്
Published on
Updated on

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹരീക് കെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

6 security personnel killed, 11 injured in terror attack in Pakistan's Khyber Pakhtunkhwa province .
റിന്‍സണ്‍ അമേരിക്കയിലേക്ക് കടന്നു; ബന്ധപ്പെടാനാകുന്നില്ലെന്ന് കമ്പനി, ചതിപ്രയോഗമെന്ന് ബന്ധുക്കള്‍

മേഖലയില്‍ ടിടിപി സജീവമാണ്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് സമാനമായി നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. തെക്കന്‍ വസീറിസ്ഥാനിലെ അസം വാര്‍സക് പ്രദേശത്ത് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ സങ്കേതങ്ങളിലാണ് ടിടിപി പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ താലിബാന്‍ ഇതിനെ നിഷേധിച്ചിരിക്കുകയാണ്. 2021ല്‍ കാബൂളില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ പാകിസ്ഥാനിലെ തീവ്രവാദ സംഭവങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അടിക്കടി അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com