കൊളംബോ: 2022ലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനും പ്രസിഡന്റിന്റെ പുറത്താകലിനും ശേഷം ശ്രീലങ്ക ആദ്യമായി പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ 17 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക.
നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ റനില്‍ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്‌ജെബി) സജിത് പ്രേമദാസ, നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ട്ടിയുടെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്‌സ തുടങ്ങി 38 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
13,000 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തുടനീളം സുരക്ഷാ സംവിധാനം ശക്തമാണ്. നാളെയാണ് ഫല പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2022ലുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ സ്ഥാനഭ്രഷ്ടനായി രാജ്യം വിട്ടതിനു പിന്നാലെ പാര്‍ലമെന്റാണ് കാലാവധി പൂര്‍ത്തിയാക്കാനായി വിക്രമസിംഗെയെ പ്രസിഡന്റാക്കിയത്. 2019ലാണ് ഗോട്ടബയ രാജാപക്‌സെ മത്സരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക