ടെഹ്‌റാന്‍: ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു.
മീഥെയ്ല്‍ ചോര്‍ച്ചയുണ്ടാതിനെത്തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു.
ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലെ മീഥെയ്ന്‍ വാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്. രാജ്യത്തെ കല്‍ക്കരിയുടെ 76 ശതമാനവും ഇവിടെ നിന്നാണ് നല്‍കുന്നത്. 10 വന്‍കിട കമ്പനികള്‍ വരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഏകദേശം 69 തൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 24 പേരെ കാണാനില്ല. ഇറാന്‍ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക