വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത തീവണ്ടിയുടെ മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഥമ വനിത ജില്‍ ബൈഡന് പഷ്മിന ഷാളും പ്രധാനമന്ത്രി സമ്മാനിച്ചു.
മഹാരാഷ്ട്രയിലെ കൈത്തൊഴിലുകാരാണ് പഴയ മാതൃകയിലുള്ള തീവണ്ടി നിര്‍മിച്ചിരിക്കുന്നത്. തീവണ്ടിയുടെ ഒരുവശത്ത് ഡല്‍ഹി ഡെലവെയര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്തായി ഇന്ത്യന്‍ റെയില്‍വേയ്‌സ് എന്നും എഴുതിയിട്ടുണ്ട്. 92.5 ശതമാനവും വെള്ളികൊണ്ടാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജമ്മു കശ്മീരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് മോദി, ജില്‍ ബൈഡന് സമ്മാനിച്ച പഷ്മിന ഷാള്‍. ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ നരേന്ദ്ര മോദിക്ക്, തന്റെ ജന്മനഗരമായ ഡെലവയറിലെ വസതിയില്‍ ബൈഡന്‍ ആതിഥ്യം നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക