കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക്. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തില്‍ അധികം വോട്ടു നേടാന്‍ സാധിക്കാതിരുന്നതിനാലാണ് രണ്ടാം റൗണ്ട് വോട്ടെണ്ണുന്നത്. ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ, നിലവിലെ പ്രതിപക്ഷ നേതാവും എസ്‌ജെബി സ്ഥാനാര്‍ത്ഥിയുമായ സജിത് പ്രേമദാസയുമാണ് രണ്ടാം റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീലങ്കന്‍ ഭരണഘടന അനുസരിച്ച് ആദ്യ മുന്‍ഗണന വോട്ടില്‍ ഒരാള്‍ക്കും 50 ശതമാനത്തിലേറെ വോട്ടുകള്‍ കരസ്ഥമാക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയ അനുര കുമാര ദിസനായകെ, സജിത് പ്രേമദാസ എന്നിവരുടെ രണ്ടാം മുന്‍ഗണന വോട്ടുകള്‍ എണ്ണാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ എല്‍ എ എം രത്‌നനായകെ ഉത്തരവിട്ടത്.
ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ അടക്കമുള്ളവര്‍ പരാജയപ്പെട്ട് പുറത്തായിരുന്നു. ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്‌സെ അടക്കം 38 സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക