ടോക്യോ: ജപ്പാനിലെ ഇസു ദ്വീപ് ശൃംഖലയില്‍ 5.6 തീവ്രതയില്‍ ഭൂചലനം. ഭൂചലനത്തിന് പിന്നാലെ വിദൂര ദ്വീപായ ഹച്ചിജോജിമയില്‍ ശക്തികുറഞ്ഞ സുനാമിത്തിരകള്‍ ഉണ്ടായതായും കാലാവസ്ഥ ഏജന്‍സി(ജെഎംഎ) അറിയിച്ചു. ടോക്യോയുടെ തെക്കന്‍ മേഖലയില്‍ രാവിലെ 9 മണിയോടെ 50 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് കലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂചലനത്തിന് 45 മിനിറ്റിനുശേഷം ചെറിയ സുനാമി തിരകള്‍ ഉണ്ടായി. ജനവാസം കുറഞ്ഞ ദ്വീപ് മേഖലയിലാണ് സുനാമിത്തിരകളുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇസു ദ്വീപ് മേഖലയില്‍ വിവിധ ദ്വീപുകളിലായി 24,000ത്തോളം മാത്രമാണ് ജനസംഖ്യ. ഭൂകമ്പത്തെത്തുടര്‍ന്ന് ടോക്യോയ്ക്ക് സമീപമുള്ള ചിബ മുതല്‍ തായ് വാനടുത്തുള്ള ഒകിനാവ വരെയുള്ള ജപ്പാന്റെ വിശാലമായ പസഫിക് തീരപ്രദേശത്ത് സമുദ്രോപരിതലത്തില്‍ നേരിയ മാറ്റങ്ങളുണ്ടായെന്ന് ജെഎംഎ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക