കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ഹരിണി അമരസുര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2000ല്‍ സിരിമാവോ ബന്ദാരനായകെയ്ക്ക് ശേഷം ആ പദവിയിലെത്തുന്ന ആദ്യ വനിതാ നേതാവാണ് ഹരിണി.
എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ ചുമതലയേറ്റതിനെ തുടർന്ന് ദിനേശ് ഗുണവർധന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നീതിന്യായം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, ശാസ്ത്രം, സാങ്കേതികം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും ഹരിണിയ്ക്കാണ്.ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയും മൂന്നാമത്തെ വനിത പ്രധാനമന്ത്രിയുമാണ് ഹരിണി. എന്‍പിപി പാര്‍ലമെന്റംഗങ്ങളായ വിജിത ഹെറാത്തും ലക്ഷ്മണ്‍ നിപുനറാച്ചിയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
നവംബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതുവരെ താത്കാലിക മന്ത്രിസഭയായിട്ടായിരിക്കും തുടരുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് 56 കാരനായ ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക