കൊളംബോ: വിദേശ നയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ കുടുങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളുമായും നല്ല സൗഹൃദ ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും ദിസനായകെ പറഞ്ഞു. പുതിയ ശ്രീലങ്കന്‍ സര്‍ക്കാരിനൊപ്പം ഇരുരാജ്യങ്ങളും മികച്ച സഹകരണം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവരുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിന് ശേഷം 2022ല്‍ ഗോതബയ രാജപക്‌സയെ പുറത്താക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര. 42.31 ശതമാനെ വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് ജയം പിടിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര ദിസനായകെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ആദ്യ വിഷയമെന്നും ദിസനായകെ പറഞ്ഞു. പ്രധാന പ്രതിപക്ഷവും ഭരണകക്ഷിയും ഒരേ നവലിബറല്‍ സാമ്പത്തിക മാതൃകയാണ് പിന്തുടരുന്നത്. ദുഃഖകരമാണെങ്കിലും രാജ്യം വളരെ ദരിദ്രമാണ്. 34 ബില്യണ്‍ യൂറോയുടെ വിദേശ കടമുണ്ട്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. ദാരിദ്ര്യം വര്‍ധിച്ചു. മുന്‍ഗണന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക