സുനിതയെയും വില്‍മോറെയും തിരികെ എത്തിക്കും; സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം വിജയം, വിഡിയോ

രണ്ട് യാത്രികരാണ് ക്രൂ 9 പേടകത്തിലുള്ളത്
Sunita and Wilmore will be brought back; SpaceX Crew9 Launch Success, Video
സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം നാസ
Published on
Updated on

ഫ്ളോറിഡ: സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ9 വിക്ഷേപണം വിജയകരം. ഫ്ളോറിഡയിലെ കേപ് കനവെറല്‍ സ്റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നായിരുന്നു വിക്ഷേപണം.

രണ്ട് യാത്രികരാണ് ക്രൂ 9 പേടകത്തിലുള്ളത്. നാസയുടെ തന്നെ ശാസ്ത്രജ്ഞരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് ഇവര്‍. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്.2025 ഫെബ്രുവരിയിലായിരിക്കും ഇവര്‍ ക്രൂ-9 പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sunita and Wilmore will be brought back; SpaceX Crew9 Launch Success, Video
പിടിച്ചാല്‍ കിട്ടില്ല പൊന്നേ, വില കുതിച്ചുയരും; ഡിസംബറില്‍ ഗ്രാമിന് 8000ല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തെരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്‌പേസ് എക്‌സും. ജൂണ്‍ അഞ്ചിനാണ് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും വില്‍മോറും ബഹിരാകാശനിലയത്തിലെത്തിയത്. എന്നാല്‍, പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ഇരുവരുമില്ലാതെയാണ് പിന്നീട് സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com