ഫ്ളോറിഡ: സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ ബഹിരാകാശ നിലയിലെത്തി. ക്രൂ9 പേടകത്തിലെ അംഗങ്ങള്‍ ബഹിരാകാശത്ത് എത്തിയതിന്റെ വിഡിയോ നാസ പുറത്തുവിട്ടു.
ഫാല്‍ക്കണ്‍ 9 റോക്കറ്റ് ശനിയാഴ്ച ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് പുറപ്പെട്ടത്. പേടകത്തിലുണ്ടായിരുന്ന നാസയുടെ തന്നെ ശാസ്ത്രജ്ഞരായ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ബഹിരാകാശത്ത് എത്തിയതായി ദൗത്യത്തിന്റെ തത്സമയ സ്ട്രീമില്‍ കാണാം. ഇവര്‍ അഞ്ച് മാസം ബഹിരാകാശത്ത് തങ്ങുമെന്നും നാസ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡോക്കിങ് പൂര്‍ത്തിയാക്കിയ ശേഷം, നാസ ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗും റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ബഹിരാകാശ നിലയത്തില്‍ സഹപ്രവര്‍ത്തകരെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്.2025 ഫെബ്രുവരിയിലായിരിക്കും ഇവര്‍ ക്രൂ-9 പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക