ന്യൂ ഓര്‍ലീന്‍സ്: അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി 10 മരണം. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ന്യൂ ഓര്‍ലീന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിലേക്ക് അമിത വേഗത്തില്‍ ട്രക്ക് ഇടിച്ച് അപകടമുണ്ടാക്കിയതിന് ശേഷം പുറത്തിറങ്ങിയ ഡ്രൈവര്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ഇയാള്‍ക്കെതിരെ പൊലീസും വെടിവച്ചിരുന്നതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്രമണത്തെ ന്യൂ ഓര്‍ലീന്‍സ് മേയര്‍ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയിരുന്നത്.
അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2024 നവംബറില്‍ ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക