ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. ഒടുവില്‍ സമാധാനം; ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍, മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ വിവരങ്ങള്‍ കൈമാറി ഹമാസ്

ജെറുസലേം: 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര്‍ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നടപ്പാകുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പ് ഇസ്രയേല്‍ കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. ഇക്കാരണത്താല്‍ നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

2. മഹാകുംഭമേള വേദിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി ടെന്റുകള്‍ കത്തി നശിച്ചു-വിഡിയോ

3. 'ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ പോരാട്ടം'; രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ കേസ്

4. 'മുന്‍പും അമ്മയെ കൊല്ലാന്‍ ശ്രമിച്ചു, സ്വത്തും പണവും നല്‍കാത്തതിലുള്ള വൈരാഗ്യം'; കൊലപാതക സമയത്ത് ആഷിഖ് ലഹരി ഉപയോഗിച്ചിരുന്നോ?

5. ടര്‍ഫില്‍ കളിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ പുഴയിലിറങ്ങി; അച്ചന്‍കോവിലാറില്‍ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com