മതനിന്ദ; ഇറാനിൽ ജനപ്രിയ പോപ്പ് ​ഗായകൻ ടാറ്റലൂവിന് വധശിക്ഷ

ഇറാൻ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്
sentences pop star Tataloo to death
ടാറ്റലൂഎക്സ്
Updated on

ടെഹ്റാൻ: ജനപ്രിയ പോപ്പ് ​ഗായകൻ അനീർ ഹുസൈൻ മ​ഗ്സൗദ്‌ലൂ (ടാറ്റലൂ- 37) വിന് ഇറാൻ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. മതനിന്ദ ആരോപിച്ചാണ് നടപടി. കീഴ്ക്കോടതി വിധിച്ച 5 വർഷ തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

2018 മുതൽ തുർക്കിയിലെ ഇസ്താംബൂളിൽ കഴിഞ്ഞിരുന്ന ടാറ്റലൂവിനെ 2023ലാണ് ഇറാന് കൈമാറിയത്. അന്ന് മുതൽ തടവിലായിരുന്നു.

വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ തടവു ശിക്ഷ ടാറ്റലൂ നേരിടുന്നുണ്ട്. ഇറാൻ ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയതിനും അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനും കുറ്റം ചുമത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com