ഫുജൈറ: വേനൽ കടുത്തതോടെ ഗൾഫ് രാജ്യങ്ങളിലെ ബീച്ചുകളിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. ബീച്ചിൽ നീന്താനെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഫുജൈറ ബീച്ചിൽ മാത്രം കഴിഞ്ഞ വർഷം 27 പേർ കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപെട്ടിരുന്നു.
അതിൽ 26 പേരെ രക്ഷപെടുത്തി. എന്നാൽ ഒരാൾ അപകടത്തിൽ മുങ്ങി മരിച്ചു. ലൈഫ് ജാക്കറ്റുകൾ ധരിക്കാത്തതും ബോട്ട് ഉപകരണങ്ങളുടെ തകരാറുകളുമാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്.
ഈ വർഷവും സമാനമായ രീതിയിൽ അപകടം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ബോട്ടിങ് നടത്തുമ്പോഴും കടലിൽ നീന്തുമ്പോഴും ലൈഫ് ജാക്കറ്റുകൾ ധരിക്കുക. നിരീക്ഷണമില്ലാത്തതോ നിരോധിച്ചതോ ആയ സ്ഥലങ്ങളിലെ നീന്താനായി ഇറങ്ങരുത്.
കടലിലെ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് മാത്രം യാത്രങ്ങൾ ആരംഭിക്കുക. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ കുട്ടികളെ വെള്ളത്തിൽ ഇറക്കരുത്. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
Authorities urge those who go swimming in the sea to follow guidelines
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates