
വാഷിംഗ്ടണ്‍: യുഎസ് സംസ്ഥാനമായ കൊളറാഡോയില്‍ (US state of Colorado ) ഇസ്രയേല്‍ (Gaza hostage) അനുകൂല പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. പലസ്തീനെ സ്വതന്ത്രമാക്കുക (ഫ്രീ പലസ്തീന്‍) എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന് നേരെ അക്രമി പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതെന്ന് എഫ്ബിഐയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തെ 'ഭീകരാക്രമണം' എന്നാണ് എഫ്ബിഐ വിശേഷിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബൗള്‍ഡര്‍ നഗരത്തിലെ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി പറഞ്ഞു. 45 കാരനായ മുഹമ്മദ് സാബ്രി സോളിമ എന്നയാളെയാണ് എഫ്ബിഐ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഭീകരവാദമെന്ന നിലയില്‍ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു.
ഇന്ധനം നിറച്ച കുപ്പികള്‍ ആണ് അക്രമി ജനക്കൂട്ടത്തിന് നേരെ വലിച്ചെറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ ആക്രോശിച്ച് എത്തുന്ന അക്രമിയുടെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ബോള്‍ഡര്‍ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ