ഏഴായിരം രൂപയ്ക്ക് ഒമാനിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാം; ഇളവുകൾ പ്രഖ്യാപിച്ച് വിമാന കമ്പനികൾ

ഇക്കോണമി ക്ലാസ് ടിക്കറ്റുകളുടെ  നിരക്കുകളില്‍ 20 ശതമാനം വരെയാണ്  ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.  സെപ്റ്റംബർ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി ആയി നിശ്ചയിച്ചിരിക്കുന്നത്.
Salam Air flight
Salam Air has announced huge discounts ahead of the mid-summer holiday travel season.Salam Air/x
Updated on
1 min read

ദോഹ : മധ്യവേനൽ അവധിക്കാല യാത്രകളെ മുൻനിർത്തി   വൻ ഇളവുകൾ പ്രഖ്യാപിച്ച് ഒമാനിലെ വിമാന കമ്പനിയായ സലാം എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.  ഇക്കോണമി ക്ലാസ് ടിക്കറ്റുകളുടെ  നിരക്കുകളില്‍ 20 ശതമാനം വരെയാണ്  ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.  സെപ്റ്റംബർ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി ആയി നിശ്ചയിച്ചിരിക്കുന്നത്.

Salam Air flight
ചിരിച്ചു കളിച്ചു നിന്ന ഒന്നര വയസുകാരനെ നിലത്തടിച്ച് അക്രമി; അലറിവിളിച്ച് ഗർഭിണിയായ അമ്മ ( വിഡിയോ )

ഒമാനിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യാൻ  27 റിയാല്‍ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. കൊച്ചിയിലേക്ക് 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് ഓഫർ നിരക്കുകള്‍ തുടങ്ങുന്നത്. മുംബൈ, ചൈന്നെ, ഡല്‍ഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 റിയാൽ,  ലക്നൗവിലേക്ക് 45 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ തുടങ്ങുന്നത്

അതേസമയം ഖത്തറിന്റെ വ്യോമപാത അടച്ചതിനെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. യാത്രയ്ക്കായി ജൂൺ 30 വരെ ടിക്കറ്റെടുത്തവർക്ക് ജൂലൈ 15 വരെ യാത്രാ തീയതിയിൽ മാറ്റം വരുത്താം. അതിന് പ്രത്യേക നിരക്ക് ഈടാക്കുന്നതല്ല. ഖത്തർ എയർവേയ്സിന്റെ എല്ലാ യാത്രക്കാരും എയർലൈനിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ എല്ലാ അപ്ഡേറ്റുകളും പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Summary

Oman's national airline, Salam Air, has announced huge discounts for the upcoming holiday season. The special feature of this is that tickets are available at low prices, including in Kerala sectors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com