ആശ്വാസ വാര്‍ത്ത; ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിച്ച് മാര്‍പാപ്പ, ആരോഗ്യനിലയില്‍ പുരോഗതി

മാര്‍പാപ്പ എന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് വ്യക്തമല്ല.
Pope Francis is no longer using an oxygen mask health improved Vatican said
ഫ്രാന്‍സിസ് മാര്‍പാപ്പഫയൽ
Updated on

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. മാര്‍പാപ്പ ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും രാത്രിയില്‍ ശ്വസിക്കാന്‍ മാസ്‌ക് ഉപയോഗിക്കുന്നില്ലെന്നും കൂടുതല്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബ് വഴി പോപ്പിന് ഓക്‌സിജന്‍ നല്‍കുണ്ട്. അദ്ദേഹത്തിന്റെ രോഗം നിയന്ത്രണാവസ്ഥയിലാണ്, പനി ഇല്ലെന്നും രക്തപരിശോധനഫലം സാധാരണ നിലയിലാണെന്നും വത്തിക്കാര്‍ വത്തിക്കാന്‍ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പ എന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് വ്യക്തമല്ല.

ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തു വിട്ടിരുന്നു. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതായിരുന്നു പുറത്തു വന്ന ചിത്രം. ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com