പഴയ ടയറാണോ?,പണി കിട്ടും; മുന്നറിയിപ്പുമായി അബുദാബി പൊലീസ് (വിഡിയോ)
അബുദാബി: പഴകിയ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ചൂട് കാലമായതോടെ വാഹനങ്ങളുടെ ടയറുകൾ പൊട്ടി അപകടം ഉണ്ടാകുന്നത് അബുദാബിയിൽ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
അത് കൊണ്ട് യാത്രക്ക് മുൻപ് ഡ്രൈവർമാർ ടയറുകൾ കൃത്യമായി പരിശോധിക്കണം. പൊട്ടലുകളോ പോറലുകളോ ടയറുകളിലുണ്ടെങ്കില്‍ അത് മാറ്റിയ ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ.
കേടായതോ, കാലാവധി കഴിഞ്ഞതോ ആയ ടയറുകള്‍ ഉപയോഗിച്ചാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലീസ് വ്യക്തമാക്കി
അടുത്തിടെ ടയറുകൾ പൊട്ടിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ അബുദാബി പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവെച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആദ്യത്തെ വിഡിയോയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഇടത്തെ അറ്റത്തെ ലൈനിൽ നിന്ന് അതേ ഭാഗത്തെ വലത്തേ അറ്റത്തെ ആറാമത്തെ ലൈൻ വരെ പോയി ഡിവൈഡറിൽ ഇടിച്ചു നിൽക്കുന്നത് കാണാം.
സമാനമായ രീതിയിൽ മറ്റൊരു കാറും അപകടത്തിൽപ്പെടുന്നത് ആണ് രണ്ടാമത്തെ വിഡിയോ. ഒരു ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചു ട്രക്ക് റോഡരികിൽ ഡിവൈഡറിൽ ഇടിച്ചു നിൽക്കുന്ന മറ്റൊരു വിഡിയോയും അബുദാബി പൊലീസ് പങ്കു വെച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ടാഴ്ച്ചയിൽ ഒരിക്കൽ ടയറിലെ മര്‍ദം ക്രമപ്പെടുത്തുക. നിര്‍മാണ തീയതിക്ക് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ടയറുകള്‍ ഉപയോഗിക്കാതിരിക്കുക.
ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകള്‍ മാറ്റിയിടണം. ടയറുകളുടെ അലൈന്‍മെന്റ്, ബാലന്‍സിങ് എന്നിവയെല്ലാം കൃത്യമായ ഇടവേളകളില്‍ ചെയ്യണം. 50,000 കിലോമീറ്റര്‍ ഓടിയ ടയറുകള്‍ മാറ്റണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
abu Dhabi Police have issued a warning to motorists about the dangers of driving with worn-out tires, sharing a video that highlights the potentially fatal consequences of tire failure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates