നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി യുഎസില്‍ അറസ്റ്റില്‍

ബെല്‍ജിയം പൗരനായ നിഹാല്‍ മോദിയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായവകുപ്പ് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു
File image of Nehal Modi
File image of Nehal ModiInterpol)
Updated on
1 min read

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി യുഎസില്‍ പിടിയില്‍. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസില്‍ നീരവ് മോദിക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട വ്യതിയാണ് നിഹാല്‍ മോദി. ഇന്ത്യയിലെ കേസുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി നിഹാലിനെ കണ്ടെത്തി നാടുകടത്തണം എന്ന സിബിഐ, ഇ ഡി എന്നിവയുടെ ആവശ്യം നിലനില്‍ക്കെയാണ് അറസ്റ്റ്. ബെല്‍ജിയം പൗരനായ നിഹാല്‍ മോദിയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായവകുപ്പ് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

File image of Nehal Modi
മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക്; പുതിയ ഇന്ത്യയുടെ ആകാശത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി

വ്യാജ രേഖകളുണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിഹാലിന് എതിരെ കേസ് എടുത്തിരിക്കുന്നത്. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി എന്നിവരും നിഹാല്‍ മോദിക്ക് ഒപ്പം സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ പ്രതിയാണ്.

File image of Nehal Modi
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, ദേഷ്യത്തില്‍ പരാതി; 22 കാരിയെ പീഡിപ്പിച്ചത് ഡെലിവറി ബോയ് അല്ല, ട്വിസ്റ്റ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്ക് എതിരെയുള്ള കേസ്. കേസുകള്‍ക്ക് പിന്നാലെ യുകെയില്‍ അഭയം തേടിയ നീരവ് മോദിയെ 2019 മാര്‍ച്ചില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീരവ് മോദിയെ യുകെയില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലണ്ടന്‍ ജയിലിലുള്ള നീരവിനെ 2019ല്‍ സാമ്പത്തിക കുറ്റകൃത്യത്തിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മെഹുല്‍ ചോക്സിയെ കഴിഞ്ഞ ഏപ്രിലില്‍ ബെല്‍ജിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ ഇന്ത്യ വിട്ട ചോക്സി ആന്റിഗ ആന്‍ഡ് ബര്‍ബ്യൂഡയില്‍ പൗരത്വം നേടി താമസിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. സിബിഐയുടെ അപേക്ഷയില്‍ ആയിരുന്നു നടപടി.

13,500 കോടിയുടെ വായ്പാതട്ടിപ്പിന്റെ സൂത്രധാരന്‍ നിഹാല്‍ മോദിയാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികള്‍, സങ്കീര്‍ണ്ണമായ വിദേശ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് വലിയ തോതില്‍ കള്ളപ്പണം കൈമാറ്റം ചെയ്യുന്നതില്‍ നേഹല്‍ നിര്‍ണായക പങ്ക് വഹിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയ്ക്ക് നീരവ് മോദിയെ സഹായിച്ചത് നിഹാല്‍ ആണെന്ന് നേരത്തെ ഇഡി കുറ്റപത്രം ആരോപിച്ചിരുന്നു. നീരവ് മോദിയുടെ അടുത്ത സഹായിയായി അറിയപ്പെടുന്ന മിഹിര്‍ ആര്‍ ബന്‍സാലിക്കൊപ്പം നിഹാല്‍ ദുബായില്‍ നിന്ന് 50 കിലോ സ്വര്‍ണ്ണവും, പണവും ഇന്ത്യയിലേക്ക് കടത്തിയെന്നും ഇഡി ആരോപിക്കുന്നു.

Summary

Nirav Modi's brother Nehal Modi, wanted in the Rs 13,000 crore PNB fraud case, was arrested USA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com