ദോഹ: വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസം മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്ന് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ടൂർ ഗൈഡുകൾ, ട്രാവൽ ഏജൻസികൾ,ടൂർ ഓപറേറ്റർമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
വിനോദ സഞ്ചാരികൾ ഖത്തറിലേക്ക് എത്തുമ്പോൾ പാലിക്കേണ്ട നിയമ-സുരക്ഷ നടപടികളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്യാമ്പിൻറെ ലക്ഷ്യം. ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസുകളും ക്യാമ്പിൻറെ ഭാഗമായി സംഘടിപ്പിച്ചു. ഇതിലൂടെ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിത യാത്ര ഉറപ്പാക്കാനുമെന്ന് അധികൃതർ പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും അപകടങ്ങൾക്ക് കാരണമാകുന്ന പൊതുവായ ട്രാഫിക് നിയമലംഘനങ്ങളും ക്യാമ്പിൽ പങ്കെടുത്തതവർക്ക് വിശദീകരിച്ചു നൽകി. ഇതുമായി ബന്ധപ്പെട്ട ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും അധികൃതർ നൽകി.
ഖത്തർ ടൂറിസം മന്ത്രാലയം വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും വിനോദസഞ്ചാര മേഖലയിൽ കൂടുതൽ പേരെ ആകർഷിക്കാൻ ആവശ്യമായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും ടൂറിസം ലൈസൻസിങ് ഡയറക്ടറായ ഫഹദ് ഹസൻ അൽ അബ്ദുൽമാലിക് പറഞ്ഞു.
As part of its efforts to create a safe environment for tourists, the Qatar Ministry of Tourism, in collaboration with the General Directorate of Traffic, organized an awareness camp. Tour guides, travel agents, tour operators, and others participated in the camp.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates