അൽ ഐൻ: ഗൾഫ് രാജ്യങ്ങളിൽ ഏറെ ജനപ്രിയമായ മത്സരങ്ങളിലൊന്നാണ് ഒട്ടകയോട്ടം. എല്ലാവർഷവും നടക്കുന്ന ഒട്ടകയോട്ട മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുക്കാനായി എത്താറുണ്ട്.
യുഎഇ യിലെ ഒട്ടകയോട്ട മത്സരത്തിനു തുടക്കമായി. അൽ ഐനിലെ അൽ റൗദ ഒട്ടകയോട്ട ട്രാക്കിലാണ് മത്സരങ്ങൾ ആരംഭിച്ചത്.
പരമ്പരാഗതമായി ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ഒട്ടകയോട്ട മത്സരത്തിന് വലിയ ജനകീയ പിന്തുണയാണ് ലഭിക്കുന്നത്.
ഈ വർഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന മൂന്ന് പ്രാഥമിക റൗണ്ടുകളിൽ വിവിധ വിഭാഗങ്ങളിലായി 605 റേസുകളാണ് നടക്കുക. ഓരോ റൗണ്ടിലും വിജയികൾക്ക് സമ്മാനം ലഭിക്കും. 2025 ഒക്ടോബർ ആദ്യത്തോടെയാകും അവസാന റൗണ്ട് മത്സരങ്ങൾ നടക്കുക. അതിൽ വിജയിക്കുന്ന ഒട്ടക ഉടമകൾക്ക് വൻതുക ആണ് സമ്മാനമായി ലഭിക്കുക.
The UAE Camel Race competition has begun. The competition began at the Al Rawda camel racing track in Al Ain. The competition is being held under the supervision of the Ruler of Al Ain Region, under the directives of UAE President Sheikh Mohammed bin Zayed Al Nahyan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates