swimming in the sea
Authorities urge those who go swimming in the sea to follow guidelinesMETA AI

ബീച്ചുകളിൽ അപകടം വർധിക്കുന്നു; മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

ബീ​ച്ചി​ൽ നീ​ന്താ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചതോടെ അപകടങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഫു​ജൈ​റ ബീച്ചിൽ മാത്രം കഴിഞ്ഞ വർഷം 27 പേർ കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപെട്ടിരുന്നു.
Published on

ഫു​ജൈ​റ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഗൾഫ് രാജ്യങ്ങളിലെ ബീച്ചുകളിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. ബീ​ച്ചി​ൽ നീ​ന്താ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചതോടെ അപകടങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഫു​ജൈ​റ ബീച്ചിൽ മാത്രം കഴിഞ്ഞ വർഷം 27 പേർ കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപെട്ടിരുന്നു.

അതിൽ 26 പേരെ രക്ഷപെടുത്തി. എന്നാൽ ഒരാൾ അപകടത്തിൽ മുങ്ങി മരിച്ചു. ലൈ​ഫ്​ ജാ​ക്ക​റ്റു​ക​ൾ ധ​രി​ക്കാ​ത്ത​തും ബോ​ട്ട്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ളുമാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്.

swimming in the sea
ലണ്ടനിൽ സാധാരണക്കാരനെപ്പോലെ, ദുബൈ ഭരണാധികാരി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ (വിഡിയോ)

ഈ വർഷവും സമാനമായ രീതിയിൽ അപകടം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ബോട്ടിങ് നടത്തുമ്പോഴും കടലിൽ നീന്തുമ്പോഴും ലൈഫ് ജാക്കറ്റുകൾ ധരിക്കുക. നിരീക്ഷണമില്ലാത്തതോ നിരോധിച്ചതോ ആയ സ്ഥലങ്ങളിലെ നീന്താനായി ഇറങ്ങരുത്.

swimming in the sea
നിലാവിന്റെ വെളിച്ചത്തിൽ ഒന്ന് മുങ്ങി കുളിച്ചാലോ ? നൈറ്റ് ബീച്ചിലേക്ക് വരൂ, ഫീസ്,സമയം എല്ലാം അറിയാം

കടലിലെ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് മാത്രം യാത്രങ്ങൾ ആരംഭിക്കുക. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ കുട്ടികളെ വെള്ളത്തിൽ ഇറക്കരുത്. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

Summary

Authorities urge those who go swimming in the sea to follow guidelines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com