സലാല യാത്ര ഇനി എളുപ്പം; ഇ​ത്തീ​ൻ തു​ര​ങ്ക​പാ​ത തു​റ​ന്നു

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാഗമായി ഒമാൻ ഗതാഗത മന്ത്രാലയം മുൻകൈ എടുത്താണ് പദ്ധതി നടപ്പാക്കിയത്.
ithine tunnel
Ittin Tunnel Project opened to trafficONA/X
Updated on
1 min read

മസ്കത്ത് : സലാലയിലേക്കുള്ള യാത്രകൾ എളുപ്പമാക്കാനായി സഹായിക്കുന്ന ഇ​ത്തീ​ൻ തു​ര​ങ്ക​പാ​ത ജനങ്ങൾക്ക് ആയി തുറന്നു നൽകി. 11 ദ​ശ​ല​ക്ഷം റി​യാ​ൽ ചെല​വി​ട്ടാണ് തു​ര​ങ്ക​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാഗമായി ഒമാൻ ഗതാഗത മന്ത്രാലയം മുൻകൈ എടുത്താണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സലാലയിലെ അടിസ്ഥാനവികസന പദ്ധതികൾ വളരെ വേഗം പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്

ithine tunnel
ഖരീഫ് കാലമായി ; ചാറ്റൽ മഴ നനയാം മനസും ശരീരവും തണുപ്പിക്കാം ദോഫാർ ഗവർണറേറ്റിലെക്ക് പോകാം (വിഡിയോ )

ഖരീഫ് കാലമായതിനാൽ കൂടുതൽ സഞ്ചാരികൾ സലാല സന്ദർശിക്കുന്ന സമയമാണ് ഇപ്പോൾ. അത് മുൻകൂട്ടി കണ്ടു കൊണ്ടാണ് അതിവേഗം പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിയുടെ 97 ശ​ത​മാ​ന​ത്തിലധികം ഇതുവരെ പൂർത്തിയായി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട അ​ൽ സാ​ദ​യെ ഔ​ഖാ​ദു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മറ്റൊരു പാത ഇതിനു മുൻപ് തന്നെ തുറന്നു നൽകിയിരുന്നു.

Summary

Ittin Tunnel, which will help ease travel to Salalah, has been opened to the public.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com