
ദുബൈ : സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ സർക്കാർ. വേനലവധി ആഘോഷിക്കാൻ എത്തുന്ന പലരും സന്ദർശക വിസയുടെ കാലാവധിയെപ്പറ്റി ഓർക്കാറില്ല. ഇത് പിന്നീട് വലിയ നിയമ നടപടികളിലേക്കും ഒരു പക്ഷെ ആജീവനാന്ത വിലക്ക് വരെ ലഭിക്കുന്നതിന് കാരണമാകും. അത് കൊണ്ട് സന്ദർശകർ അവരുടെ വിസ കാലാവധി കഴിയും മുൻപ് രാജ്യം വിടുകയോ അല്ലെങ്കിൽ വിസ പുതുക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
വിസ സ്റ്റാറ്റസ് മാറ്റുന്നതിനോ പുതുക്കുന്നതിനോ അംഗീകൃതവുമായ ഏജൻസികളെ മാത്രം സമീപിക്കണം. അനധികൃത ഏജൻസികൾ വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് വ്യക്തി തന്നെയാകും ഉത്തരവാദി. വിസ സംബന്ധമായ കാര്യങ്ങൾക്ക് യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ https://gdrfad.gov.ae/ https://smartservices.icp.gov.ae/ എന്നിവ സന്ദർശിക്കുക. സന്ദർശകരുടെ സുരക്ഷയും രാജ്യത്തെ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടികൾ എന്നും അധികൃതർ വ്യക്തമാക്കി.
The UAE government has issued a warning to those entering the country on a visitor visa.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates