റിയാദ്: സൗദിയിലെ തണ്ണി മത്തൻ സീസൻ ആരംഭിച്ചതായി അധികൃതർ. ചൂട് വർധിച്ചതോടെ ഇപ്പോൾ തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്. തദ്ദേശീയമായി വിളവെടുത്ത തണ്ണിമത്തന് ആണ് ആവശ്യക്കാർ ഏറെയും. വേനൽകാലത്ത് തണ്ണി മത്തൻ കഴിക്കേണ്ട ആവശ്യകതയും അധികൃതർ ചൂണ്ടി കാണിക്കുന്നുണ്ട്. ചൂട് കൂടിയതോടെ ശരീരത്ത് നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുപ്പിച്ചാണ് കഴിക്കുന്നത് എങ്കിൽ കൂടുതൽ നന്നാകും.
തണ്ണിമത്തന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. നാരുകൾ, പ്രകൃതിദത്ത പഞ്ചസാര വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം തണ്ണിമത്തനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറക്കാനും,ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ ഇത് വലിയ രീതിയിൽ സഹായിക്കും.
സൗദി അറബ്യയിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതോടെ തണ്ണിമത്തന്റെ ഡിമാൻഡ് ഉയരാനാണ് സാധ്യത. ഇപ്പോൾ പല സൂപ്പർമാർക്കറ്റുകളിലെയും പ്രധാന ആകർഷണമായി തണ്ണിമത്തൻ മാറിയിട്ടുണ്ട്.
Watermelon Season Arrives in Saudi Arabia, Brings Refreshing Summer Favorite in High Demand.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates