ദുബൈയിലെ മെട്രോ ( Dubai metro ) ട്രാക്കുകളുടെ സുരക്ഷാ പരിശോധനകൾക്കായി ഇനി എ ഐ സംവിധാനവും. ലിഡാർ സെൻസറുകൾ, ലേസറുകൾ, ത്രീഡി ക്യാമറകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഇൻസ്പെക്ഷൻ സിസ്റ്റം (ARISS ) ആകും ഇനി ദുബൈയിലെ മെട്രോ ട്രാക്കുകളുടെ സുരക്ഷാ പരിശോധന നടത്തുക.
ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), കിയോലിസ് (keolis) എംഎച്ച്‌ഐ, ഫ്യൂച്ചർ മെയിന്റനൻസ് ടെക്‌നോളജീസ് എന്നിവർ ചേർന്നാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉപയോഗിച്ച് ട്രാക്കിലൂടെ പരിശോധന നടത്തുമ്പോൾ എ ഐ ഉപയോഗിച്ച് ട്രാക്കിലെ പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്താനാകും.
മാത്രവുമല്ല, യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിലൂടെ അവ നീരീക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. എആർഐഐഎസി റോബോട്ടിക്ക് (ARISS) സംവിധാനം ഉപയോഗിച്ച് മെട്രാ പാലങ്ങളിൽ സുരക്ഷാ ഭീഷണി ഉണ്ടാക്കാവുന്ന ചെറിയ കാര്യങ്ങൾ പോലും കണ്ടെത്താനാകും എന്നുള്ളതാണ് പ്രത്യേകത.
ദുബൈയ് മെട്രോയുടെ വിശ്വാസ്യതയും കാര്യക്ഷമതയും ആർ ഐ ഐ എസിന്റെ പ്രവർത്തനത്തിലൂടെ വർധിപ്പിക്കാൻ കഴിയുമെന്നും ഈ പദ്ധതിയിലൂടെ ആഗോളതലത്തിൽ ഏറ്റവും വികസിതവും സുരക്ഷിതവുമായ പൊതുഗതാഗത ശൃംഖലകളിൽ ഒന്നായി ദുബൈ മെട്രോ മാറുമെന്നും ആർ ടി എയുടെ റെയിൽ ഏജൻസിയുടെ സിഇഒ അബ്ദുൾ മൊഹ്‌സിൻ കൽബത്ത് പറഞ്ഞു.
ദുബൈയുടെ മെട്രോ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ ആകും ഈ പരിശോധനകൾ നടക്കുക എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ട്രാക്കുകളിൽ പരിശോധന നടത്തുന്നതിനായി നിയോഗിച്ചിരുന്ന 70% ജീവനക്കാരുടെ ജോലി ഇനി ഈ സംവിധാനം ആകും ചെയ്യുക.
2,400 മണിക്കൂർ സമയം മനുഷ്യാധ്വാനം വേണ്ടിയിരുന്നത് പുതിയ എ ഐ സംവിധാനം വരുന്നതോടെ 700 മണിക്കൂർ ആയി കുറയുമെന്നും അധികൃതർ അവകാശപ്പെട്ടു. ഇതിലൂടെ ദുബൈ മെട്രോയുടെ ചെലവുകൾ 25% വരെ കുറക്കാനാകും എന്നാണ് കണക്കു കൂട്ടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates