കനത്ത ചൂട്; 4 ദിവസം ജോലി 3 ദിവസം വിശ്രമം, സർക്കാർ ജീവനക്കാർക്ക് നല്ല സമയം

ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും, ജോലി സമ്മർദ്ദം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ദുബൈ മാനവ വിഭവശേഷി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
Dubai announces four-day working week for government employees over summer
ദുബൈയിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിന് മാറ്റം വരുത്തുന്നു.( Dubai )file
Updated on
1 min read

ദുബൈയിൽ ഈ ചൂടുകാലത്ത് തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ അന്തരീക്ഷവുമൊക്കെ തണുപ്പിക്കാൻ വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ ഉച്ച വിശ്രമം അനുവദിച്ചിരുന്നു.

ഈ സമയത്ത് അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ ഏതെങ്കിലും തൊഴിലാളികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 50000 ദിർഹം വരെ കമ്പനികൾക്ക് പിഴ ചുമത്തുമെന്നും സർക്കാർ അറിയിച്ചിരുന്നു. സമാനമായ രീതിയിൽ പൊതു മേഖലയിലും നീക്കം നടത്തിയിരിക്കുമായാണ് ദുബൈ (Dubai) ഭരണകൂടം.

ജൂലൈ ഒന്ന് മുതൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ രണ്ടായി തരം തിരിക്കും. ഇതിൽ ആദ്യത്തെ സംഘം തിങ്കൾ മുതൽ വ്യാഴം വരെ 8 മണിക്കൂർ ജോലി ചെയ്യണം.

വെള്ളിയാഴ്ച്ച അവധി ആയിരിക്കും. രണ്ടാമത്തെ സംഘം തിങ്കൾ മുതൽ വ്യാഴം വരെ 7 മണിക്കൂർ ജോലി എടുത്താൽ മതി. ഒപ്പം ഈ ഗ്രൂപ്പ് വെള്ളിയാഴ്ച പകുതി ദിവസം ജോലി ചെയ്യണം. സെപ്റ്റംബർ 12 വരെ ഈ രീതി തുടരുമെന്ന് സർക്കാർ അറിയിച്ചു.

ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും, ജോലി സമ്മർദ്ദം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ദുബൈ മാനവ വിഭവശേഷി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.

2024ലും സമാനമായ രീതിയിൽ ഡ്യൂട്ടി ഷിഫ്റ്റുകൾക് പുനഃക്രമീകരിച്ചിരുന്നു. അതിനു ശേഷം ജീവനക്കാർക്കിടയിൽ ഒരു സർവേ നടത്തിയിരുന്നു. അതിൽ 98 ശതമാനം ആളുകളും ഡ്യൂട്ടി ഷിഫ്റ്റുകൾ പരിഷ്ക്കരിച്ച നടപടിയെ അനുകൂലിച്ചിരുന്നു. അത് കൊണ്ടാണ് ഈ വർഷവും സമാനമായ രീതിയിൽ ഷിഫ്റ്റുകൾ പുനഃക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com