അപ്രതീക്ഷിതമായി 'പാര്‍ക്കിങ്' കിട്ടി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം

പെരുന്നാള്‍ അവധി ദിവസങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായി പാര്‍ക്കിങ് ലഭിച്ചപ്പോള്‍ അതൊരു ഭാഗ്യദിനമായി കണ്ട് സുഹൃത്താണ് വിഷ്ണുവിനോട് ബിഗ് ടിക്കറ്റ് വാങ്ങാന്‍ പറഞ്ഞത്.
Unexpectedly gets 'parking';  Malayali gets lucky in Big Ticket draw-
ബിഗ് ടിക്കറ്റ്-Big Ticketഎക്‌സ്
Updated on
1 min read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) പ്രതിവാര നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം. മലയാളിയായ വിഷ്ണു ഉണ്ണിത്താന് നറുക്കെടുപ്പില്‍ ലഭിച്ചത് ഏകദേശം 34 ലക്ഷം ഇന്ത്യന്‍ രൂപയാണ് (ഒന്നര ലക്ഷം ദിര്‍ഹം).

പെരുന്നാള്‍ അവധി ദിവസങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായി പാര്‍ക്കിങ് ലഭിച്ചപ്പോള്‍ അതൊരു ഭാഗ്യദിനമായി കണ്ട് സുഹൃത്താണ് വിഷ്ണുവിനോട് ബിഗ് ടിക്കറ്റ് വാങ്ങാന്‍ പറഞ്ഞത്. അന്നെടുത്ത ടിക്കറ്റ് ദിവസങ്ങള്‍ക്കകം വിഷ്ണുവിന് ഭാഗ്യം കൊണ്ടുവന്നു. അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സീരീസ് 276-ലാണ്(ടിക്കറ്റ് നമ്പര്‍ 090494) വിഷ്ണുവിന് സമ്മാനം അടിച്ചത്.

കഴിഞ്ഞ 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിഷ്ണു സെയില്‍സ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എല്ലാ മാസവും ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്ന് വിഷ്ണു പറഞ്ഞു.

'സുഹൃത്തുക്കളും ഞാനും ചേര്‍ന്നാണ് ടിക്കറ്റെടുക്കാറ്. അതിനായി ഒരു വാട്‌സാപ് ഗ്രൂപ്പും ഞങ്ങള്‍ക്കുണ്ട്. പെരുന്നാള്‍ അവധിക്ക് ഞാന്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കുകയായിരുന്നു. തിരക്കേറിയ സ്ഥലത്ത് പാര്‍ക്കിങ്ങിനായിരുന്നു കറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സ്ഥലം ഞങ്ങള്‍ക്ക് ലഭിച്ചു. ഇന്ന് ഭാഗ്യമുള്ള ദിവസമായിരിക്കുമെന്ന് സുഹൃത്ത് തമാശയായി പറയുകയും ബിഗ് ടിക്കറ്റ് വാങ്ങാന്‍ എന്നോട് ആവശ്യപ്പെടുടയായിരുന്നു. സമ്മാനത്തുക ഏഴ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും'. വിഷ്ണു പറഞ്ഞു.

ബ്ലെയ്സ് മെട്രെവെലി; ബ്രിട്ടനെ കാക്കുന്ന ചാരവനിത, അറിയാം എംഐ6ന്‍റെ ആദ്യ വനിതാ മേധാവിയെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com