
ദുബൈ : യുഎഇയിൽ ജീവിത ചെലവുകളിൽ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ജീവിതം ആസ്വദിക്കാൻ പണമാണോ നിങ്ങളുടെ പ്രധാന പ്രശ്നം ? നമ്മുടെ പോക്കറ്റ് കാലിയാകാതെ മികച്ച ഡിസ്‌കൗണ്ടുകളിലൂടെ അത്യാഢംബര സൗകര്യങ്ങൾ നിങ്ങൾക് ആസ്വദിക്കാൻ പറ്റിയ 7 വഴികൾ ഇതാ...
ശരിയായ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുക
ക്രെഡിറ്റ് കാർഡുകൾ നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സൗജന്യമായി സിനിമ ടിക്കറ്റുകൾ ലഭ്യമാകുന്നത് നോക്കി എടുക്കുക. പല കാർഡുകളും ഒരു സിനിമ ടിക്കറ്റ് എടുത്താൽ മറ്റൊന്ന് സൗജന്യമായി നൽകുന്നവയാണ്. ഇതിലൂടെ നിങ്ങൾക്ക് വോക്‌സ്(vox) അല്ലെങ്കിൽ നോവോ (novo) എന്നീ തീയേറ്ററുകളിൽ നിങ്ങളുടെ പങ്കാളിയുമായി സിനിമ കാണാൻ കഴിയും
തന്ത്രപരമായി ഷോപ്പിങ് നടത്താം
സെന്റർപോയിന്റ്, സെഫോറ, കാരിഫോർ തുടങ്ങിയ റീട്ടെയിൽ ഷോപ്പുകളുടെ ആപ്പുകളും ഡൗൺലോഡ് ചെയ്യുക. നിങ്ങൾ ഇതിലൂടെ സാധനങ്ങൾ വാങ്ങുമ്പോൾ
പോയിന്റുകൾ, ക്യാഷ്ബാക്ക്, എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകൾ, ജന്മദിന സർപ്രൈസുകൾ എന്നിവ നൽകും. ഇതിലൂടെ തന്ത്രപരമായി ചെലവ് കുറച്ച് നിങ്ങൾക്ക് ഷോപ്പിങ് നടത്താം
ഒരു താമസ സ്ഥലം വാങ്ങിയാൽ 2 ഗുണം
നിങ്ങൾ ദുബായിൽ തന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആണെങ്കിൽ ചെറിയ ഒരു താമസ സ്ഥലം നിങ്ങൾ വാങ്ങുക. അത് നിങ്ങൾക്ക് ഭാവിയിലേക്കുള്ള നിക്ഷേപമാണ് ഒപ്പം വാടക കൊടുത്തു നിങ്ങളുടെ മാസശമ്പളത്തിലെ നല്ലൊരു തുക നഷ്ടപ്പെടുത്തുകയും വേണ്ട.
അയൽക്കാരെ "സൂക്ഷിക്കുക"
നിങ്ങളുടെ അയൽക്കാർ ഒരു പക്ഷെ ധനികർ ആയിരിക്കാം. അവരെപ്പോലെ സമ്പന്നതയിൽ ജീവിക്കാൻ വേണ്ടി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ പിന്നീട് അത് വലിയ കട ബാധ്യത ആയി മാറും. അത് കൊണ്ട് വരുമാനത്തിൽ ഒതുങ്ങി നിന്ന് ജീവിക്കാൻ പഠിക്കുക.
ഓഫർ നോക്കി ഫുഡ് കഴിക്കാം
നമ്മുടെ ചുറ്റുമുള്ള ഓഫറുകൾ കണ്ടെത്തി അവ അനുസരിച്ച് നമ്മുടെ സാമൂഹിക ജീവിതം ക്രമപ്പെടുത്തുക. പല റെസ്റ്റോറന്റുകളും,ഹോട്ടലുകളും ആളുകളെ ആകർഷിക്കാൻ നിരവധി ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. അത് പ്രയോജനപ്പെടുത്തുക.
ഉദാഹരണത്തിന് തിങ്കളാഴ്ച സുഷി (sushi), ചൊവ്വാഴ്ച ടാക്കോസ്, ബുധനാഴ്ചകളിൽ ഫ്രൈഡ് ചിക്കൻ,വ്യാഴാഴ്ച സ്റ്റീക് എന്നിങ്ങനെ വിവിധ ഭക്ഷണങ്ങൾക്ക് 50% വരെ വിലക്കക്കുറവാണ് റെസ്റ്റോറന്റുകളും,ഹോട്ടലുകളും ഈ ദിവസങ്ങളിൽ നൽകുന്നത്. അത് അനുസരിച്ചു നമ്മൾ അങ്ങനെ ആസൂത്രണം ചെയ്താൽ കുറഞ്ഞ ചെലവിൽ ഈ ഭക്ഷണം നമുക്ക് ആസ്വദിക്കാം.
ജന്മദിനത്തിൽ ഓഫറുകളുടെ പെരുമഴ
വൈൽഡ് വാടി( wild vadi ), അറ്റ്ലാന്റിസ് അക്വാവെഞ്ചർ (Atlantis Aquaventure) സെഫോറ (Sephora) തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പ്രവേശനവും ഒപ്പം തന്നെ ഗിഫ്റ്റുകളും നമ്മുടെ ജന്മദിവസം അവർ സൗജന്യമായി തരും. മടി കാണിക്കേണ്ട ഒരു ആവശ്യവുമില്ല. അത് ഒരു കസ്റ്റമറിന്റെ അവകാശമാണ് നമുക്ക് അത് ഉപയോഗിക്കാം.
വർഷത്തിൽ ഒരു തവണ ലഭിക്കുന്ന കാര്യമാണ് എന്ന് കൂടി ഓർക്കണം കേട്ടോ !
ഓഫർ നൽകുന്ന ഈ ആപ്പുകൾ മറക്കല്ലേ
ദി എന്റെർറ്റൈനെർ , സ്‌മൈൽസ് , സോമാറ്റോ പ്രൊ തുടങ്ങിയ ആപ്പുകൾ ഇൻസ്റ്റാൾ ചെന്നത് വഴി, ഡിന്നറുകൾ, സ്‌പാ തുടങ്ങി ഡിസ്‌കൗണ്ടിൽ ലഭ്യമാകും.
അപ്പോൾ ഈ വഴികൾ നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ... നിങ്ങളുടെ പോക്കറ്റ് കാലി ആകാതെ ഈ ആഡംബരമെല്ലാം ആസ്വദിക്കു
Enjoy Dubai's luxury lifestyle without expensive.
use this 7 tricks.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates