കുവൈത്ത്: ഹിജ്‌റ വര്‍ഷാരംഭത്തിന്റെ ഭാഗമായി കുവൈത്തിൽ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂൺ 27 (വെള്ളിയാഴ്ച ) അവധി ആയിരിക്കുമെന്ന് കുവൈത്ത് ന്യൂസ് ഏജൻസി അറിയിച്ചു. പൊതു മേഖലയിൽ മാത്രമാണ് അവധി ബാധകമാകുക. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, പൊതു വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.
നേരത്തെ ഹിജ്‌റ വര്‍ഷാരംഭത്തിന്റെ ഭാഗമായി യുഎഇയില്‍ ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് യു എ ഇ സർക്കാർ പ്രഖ്യാപിച്ചത്.
എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ (കുടിയേറ്റം) നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം ആചരിക്കുന്നത്. ഇത് ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിന്റെ തുടക്കമാണ്.
ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ പോലുള്ള പ്രധാനപ്പെട്ട ആഘോഷമായി ഇത് ആചരിക്കാറില്ലെങ്കിലും, ഗൾഫ് രാജ്യങ്ങളിൽ പ്രധാനപ്പെട്ട ദിനമാണിത്. നേരത്തെ മുതൽ യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇത് പൊതു അവധിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
Kuwait has announced a one day holiday for the public sector on Thursday, June 26, in observance of the Islamic New Year.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates