
നാള്‍ക്കുനാള്‍ വഷളാകുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുകയാണ് ഇറാന്‍. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണവും തിരിച്ചടിയുമാണ് ഗാസയ്ക്ക് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ കലുഷിതമാക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയിലേക്കാണ് പുതിയ സാഹചര്യങ്ങള്‍ എല്ലാം തിരിയുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എന്നിവര്‍ ഖമേനിയെ വധിക്കുമെന്ന നിലയില്‍ തന്നെ പ്രതികരിച്ചുകഴിഞ്ഞു.
1. ആയത്തുള്ള അലി ഖമേനിയുടെ മൂന്നര പതിറ്റാണ്ട്
1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി, തന്റെ ഭരണകാലത്തെ ഏറ്റവും നിര്‍ണായക നിമിഷങ്ങളെയാണ് അിഭിമുഖീകരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. നിരവധി ആഭ്യന്തര ഭീഷണികള്‍ ഉള്‍പ്പെടെ അതിജീവിച്ച് മൂന്നര പതിറ്റാണ്ടായി ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ പരമോന്നത നേതാവ് പദവിയില്‍ തുടരുന്ന ആയത്തൊള്ള ഖമേനിക്ക് നേരെ വിദേശ രാജ്യങ്ങള്‍ പരസ്യമായി രംഗത്തെത്തുന്നു എന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഇറാനെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും എന്ന് യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു 86 കാരനായ ഇറാന്‍ പരമോന്നത നേതാവിന്റെ അവസാന സന്ദേശം. എന്ത് ഭീഷണി നേരിട്ടാലും കീഴടങ്ങാന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു ഖമേനി. ഇതോടെ ആഗോളതലത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് ആയത്തുള്ള അലി ഖമേനി എന്ന് പേര്.
People hold a portrait of of Iran's Supreme Leader Ayatollah Ali Khamenei during a rally outside the former US embassy in Tehran as Iranians mark t
FILE2. മതനേതാവില്‍ നിന്നും പരമോന്നത നേതാവിലേക്ക്
1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെയാണ് ഷാ പഹ്ലവി ഭരണകൂടത്തെ താഴെയിറക്കി ആയത്തുള്ള റൂഹുള്ള ഖമേനി ഇറാന്റെ പരമോന്നത നേതാവാകുന്നത്. പത്ത് വര്‍ഷത്തിന് ശേഷം റൂഹുള്ള ഖമേനിയുടെ പിന്‍ഗാമിയായി ആയത്തുള്ള അലി ഖമേനി പദവിയിലെത്തി. ഇക്കാലത്ത് ഉന്നത പദവിയില്ലാത്ത ഒരു സാധാരണ മതനേതാവായിരുന്നു അലി ഖമേനി. ഭരണപരമായ യോഗ്യതകള്‍ പോലും ചോദ്യം ചെയ്യപ്പെട്ടകാലം. ഭരണാധികാരിയുടെ രൂപഭാവങ്ങളില്ലെന്നുള്‍പ്പെടെ അക്കാലത്ത് വിമര്‍ശിക്കപ്പെട്ടിരുന്നു.
3. ഇറാന്‍ ലോകത്തിന് മുന്നില്‍ വളര്‍ന്ന കാലം
നീണ്ട മൂന്ന് പതിറ്റാണ്ട് ആയത്തൊള്ള അലി ഖമേനി ഇറാന്റെ പരമോന്നത പദവിയില്‍ തുടര്‍ന്നു. ഇറാന്‍ എന്ന രാജ്യം ലോകത്തിന് മുന്നില്‍ വളര്‍ന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഇറാനില്‍ ഷിയാ മുസ്ലീം പുരോഹിതന്മാരുടെ ശക്തമായ ഭരണസംവിധാനത്തെ ഖമേനി വാര്‍ത്തെടുത്തു. ദൈവത്തിന്റെ ഭരണത്തിന് കീഴിലുള്ള ശക്തമായ ഇസ്ലാമിക ഭരണ സംവിധാനം നടപ്പാക്കിയ ഭരണാധികാരി എന്ന നിലയില്‍ വിശ്വാസികള്‍ക്കിടയില്‍ ഖമേനിയുടെ ഖ്യാതി വര്‍ധിപ്പിച്ചു.
4. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് എന്ന പ്രതിരോധം
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് എന്ന അര്‍ദ്ധ സൈനിക വിഭാഗത്തെ വളര്‍ത്തുന്നതിലും ഖമേനിയുടെ ഭരണം നിര്‍ണായകമായി. ഇറാന്റെ സൈനിക, ആഭ്യന്തര രാഷ്ട്രീയത്തില്‍ നിര്‍ണാക സാന്നിധ്യമായി പിന്നീട് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് മാറി. പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന്റെ ശക്തിയുടെ പ്രധാന ഘടകമാണ് ഇന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ്. യെമന്‍ മുതല്‍ ലെബനന്‍ വരെ വ്യാപിച്ചുകിടക്കുന്ന ഇറാന്‍ അനുകൂല സായുധ സംഘടനകളെ ഏകോപിപ്പിക്കുന്നതും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ അന്താരാഷ്ട്ര രൂപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖുദ്സ് ഫോഴ്സ് ആണ്. ഇറാന്റെ ശക്തിയായ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ മേല്‍നോട്ടവും റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പരിധിയില്‍പെടുന്നു. ഇറാന്റെ സമ്പദ്വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തുന്ന വിധത്തില്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കിയതോടെ പരമോന്നത നേതാവിന്റെ വിശ്വസ്ഥരായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് നിലകൊള്ളുന്നു.
5. പ്രതിസന്ധികളെ വെട്ടിവീഴ്ത്തിയ കാലഘട്ടം
മുന്നര പതിറ്റാണ്ടിന്റെ പരമോന്നത നേതാവ് പദവിയില്‍ നിരവധി വെല്ലുവിളികളെയാണ് ആയത്തൊള്ള അലി ഖമേനി മറികടന്നത്. ഭരണകാലത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്നുവന്ന ഭരണപരിഷ്‌കരണ ആവശ്യമായിരുന്നു ഇതില്‍ ആദ്യം. പാര്‍ലമെന്റിന്റെ ഭുരിപക്ഷത്തിന് അനുസൃതമായി പ്രസിഡന്റ് പദവി നടപ്പാക്കുക എന്നതായിരുന്നു ഇതില്‍ ആദ്യം.
6. പരിഷ്കരണ വാദത്തിന് പൗരോഹിത്യം കൊണ്ട് പ്രതിരോധം
തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് വലിയ അധികാരം നല്‍കുന്ന വിധത്തിലായിരുന്നു ചര്‍ച്ചകള്‍. ഇസ്ലാമിക് റിപ്പബ്ലിക്ക് എന്ന സംവിധാനത്തെ പരിഷ്‌കാരങ്ങള്‍ തകര്‍ക്കുമെന്ന വലിയ ആശങ്ക ഇക്കാലത്ത് ഖമേനി അനുകൂലികള്‍ക്ക് ഉടലെടുത്തിരുന്നു. ഇത് മുതലെടുത്തായിരുന്നു ഖമേനി ഈ നീക്കത്തെ പ്രതിരോധിച്ചത്. പരിഷ്‌കരണ വാദത്തെ പുരോഹിതരെ ഉപയോഗപ്പെടുത്തി അലി ഖമേനി മറികടന്നു. പരിഷ്‌കണ വാദികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ റെവല്യൂഷണറി ഗാര്‍ഡിനെയും മറ്റ് സുരക്ഷാ ഏജന്‍സികളെയും അണിനിരത്തി അടിച്ചമര്‍ത്തി.
7. പ്രക്ഷോഭങ്ങളും ഉപരോധങ്ങളും
പലവട്ടം ഇറാനില്‍ അലി ഖമേനിക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. വോട്ടെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2009 ല്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതിനിടെ പലവട്ടം ആഗോള ഉപരോധങ്ങള്‍ക്ക് ഇറാന്‍ വിധേയമായി. ഉപരോധങ്ങള്‍ ജന ജീവിതത്തെ ബാധിച്ചപ്പോള്‍ 2107 ലും 2019 ലും രാജ്യം വലിയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിയായി. ശിരോവസ്ത്രം ശരിയായി ധരിക്കാത്തിതിന്റെ പേരില്‍ ഇറാനിലെ മത പൊലീസ് കസ്റ്റഡിയില്‍ എടുത്ത മഹ്‌സ അമിനി എന്ന പെണ്‍കുട്ടി മരിച്ച സംഭവം 2022 ലും ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
8. പശ്ചിമേഷ്യയിലെ ശക്തി കേന്ദ്രമായി വളര്‍ച്ച
ഇറാന്‍ - ഇറാഖ് സംഘര്‍ഷത്തിന് ശേഷമായിരുന്നു കാലത്തായിരുന്നു ആയത്തൊള്ള അലി ഖമേനി അധികാരത്തിലെത്തുന്നത്. സംഘര്‍ഷം ഇറാനെ അസ്ഥിരതയിലേത്ത് തള്ളിവിട്ടു. 2003 ല്‍ സദ്ദാം ഹുസൈനെ പുറത്താക്കുന്നതിലേക്ക് നയിച്ച അമേരിക്കന്‍ സൈനിക നടപടിയ്ക്ക് പിന്നാലെ ഇറാന്‍ പശ്ചിമേഷ്യയില്‍ പ്രബല ശക്തിയായി. ഇറാനുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഷിയ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയും സായുധ സംഘടനകളെയും ഇറാഖിന്റെ ഭരണത്തില്‍ നിര്‍ണായക സാന്നിധ്യമാക്കാന്‍ ഇക്കാലയളവില്‍ ഇറാന് കഴിഞ്ഞു.
9. അസദ് മുതല്‍ ഹമാസ് വരെ, സഖ്യത്തിന്‍റെ കരുത്ത്
ബഷര്‍ അല്‍ അസദിന്റെ സിറിയ, ലെബനനിലെ ഹിസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയവരെ പിന്തണച്ച് ഇറാന്‍ മേഖലയില്‍ നിര്‍ണായക സാന്നിധ്യമായി മാറി. ഈ കൂട്ടുകെട്ടാണ് ഇപ്പോള്‍ ഇസ്രയേലുമായി നേരിട്ടുള്ള സംഘര്‍ഷത്തിലേക്ക് ഇറാനെ കൊണ്ടെത്തിച്ച് നില്‍ക്കുന്നതും.
10. ഗാസയില്‍ തുടങ്ങി ഇറാനിലെത്തിയ ഇസ്രയേല്‍
2023 ഒക്ടോബര്‍ 7ലെ ആക്രമണമാണ് ഹമാസിനെ നശിപ്പിക്കാന്‍ പരസ്യമായി ഇറങ്ങിത്തിരിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. എന്നാല്‍ സൈനിക നടപടി ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇസ്രയേലിന് സാധിച്ചില്ല. ഹമാസിനെതിരായ നടപടിക്ക് ഒപ്പം അവരെ പിന്തുണയ്ക്കുന്നവരിലേക്കും ഇസ്രയേല്‍ സൈനിക നടപടികള്‍ വ്യാപിപ്പിക്കുകയും ചെയ്തു.
സിറിയയില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ അരങ്ങേറി. ലെബനില്‍ ആക്രമണങ്ങള്‍ നടന്നു. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഹിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും വരെ ഇസ്രയേല്‍ ആക്രമണത്തിന്റെ ഭാഗമായി തകര്‍ത്തു. ഇതിനിടെ ബാഷന്‍ അല്‍ അസദിന്റെ പതനം സിറിയിയില്‍ ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയായി. നിലവില്‍ ഹിസ്ബുള്ളയ്ക്ക് സ്വാധീനമില്ലാത്ത സര്‍ക്കാരാണ് സിറിയയില്‍ ഉള്ളത്. ഇറാന്റെ പ്രതിരോധത്തില്‍ നിര്‍ണായകമായ കൂട്ടുകെട്ടുകള്‍ ദുര്‍ബലമാക്കിയാണ് ഇപ്പോള്‍ ഇസ്രയേല്‍ ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്.
Ayatollah Ali Khamenei, Iran's Supreme Leader since 1989, is facing one of the most critical moments of his rule.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates