കുവൈത്ത് : വ്യാജ രേഖകളിലൂടെ പൗരത്വം നേടിയെടുത്ത നിരവധിപ്പേർക്കെതിരെ അന്വേഷണവുമായി കുവൈത്ത് പൊലീസ്. രേഖകളിൽ കൃത്രിമം കാണിച്ച് മറ്റ് രാജ്യത്തെ പൗരന്മാർ കുവൈത്ത് പൗരത്വം നേടിയതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
അടുത്തിടെ അബ്ദലി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പൊലിസ് പിടികൂടിയിരുന്നു. ഇയാൾ വ്യാജമായി രേഖകൾ സമർപ്പിച്ചു പൗരത്വം നേടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പൈലറ്റായി ജോലി ചെയ്തു വന്നിരുന്ന മറ്റൊരാൾ കുവൈത്ത് പൗരന്റെ മകനെന്ന് കാണിച്ചു രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ ഡി എൻ എ പരിശോധന ഫലം പുറത്തു വന്നപ്പോൾ ജൈവബന്ധമില്ലെന്ന് കണ്ടെത്തി. ഇയാളെ പിന്നിട് കോടതി വിചാരണക്ക് ശേഷം ഏഴ് വർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു.
പൊലീസ് കോഴ്സിലേക്കുള്ള അപേക്ഷയിലും ഇത്തരത്തിലുള്ള 39 വ്യാജ പൗരത്വരേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും അന്വേഷണം ആരംഭിച്ചതായി ആണ് വിവരം.
കൃത്രിമമായി നേടിയ പൗരത്വങ്ങൾ പരിശോധിക്കുകയും വ്യാജമാണെന്ന് കണ്ടെത്തിയാൽ റദ്ദാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പൗരത്വ രേഖകളിൽ കൃത്യതയും വിശ്വാസ്യതയും നിലനിർത്താൻ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.
Kuwaiti police are investigating several people who obtained citizenship through fake documents. It was also revealed that citizens of other countries had obtained Kuwaiti citizenship by falsifying documents. With this, the police have started an investigation into the incident.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates