
റിയാദ് : സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു സൗദി സെന്‍ട്രല്‍ ബാങ്ക്. ഇതുവരെ 5,000 റിയാലോ അതില്‍ കുറവോ പണം പിന്‍വലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 2,500 റിയാലില്‍ താഴെയുള്ള തുകയാണ് പിൻവലിക്കുന്നത് എങ്കിൽ ആ തുകയുടെ മൂന്നു ശതമാനം മാത്രമേ ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളു. തുക 2,500 റിയാലോ അതിന് മുകളിലോ ആണ് പിന്‍വലിക്കുന്നതെങ്കില്‍ പരമാവധി 75 റിയാല്‍ ഫീസ് ആയി ഈടാക്കാം.
ഇ-വാലറ്റ് റീചാര്‍ജ് ചെയ്യുന്നതിനുള്ള ഫീസ് മുമ്പ് പ്രത്യേകം നിര്ണയിച്ചിരുന്നില്ല. ഇനി മുതൽ ഈ സേവനം സൗജ്യമാണ്. അക്കൗണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ആയി നേരത്തെ 50 റിയാല്‍ ഫീസ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത് 25 റിയാലാക്കി കുറച്ചു.
എ.ടി.എം വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങൾ തേടുന്നതിന് ഫീസ് മൂന്നര റിയാലില്‍ നിന്ന് ഒന്നര റിയാലാക്കി. കാർഡ് നഷ്ടപ്പെട്ടാലും, തെറ്റായ പിന് നല്കി കാർഡ് ബ്ലോക്ക് ആയാലും പകരം പുതിയ കാര്‍ഡ് അനുവദിക്കുന്നതിനുള്ള ഫീസ് 15 റിയാലാക്കി
വൈകിയുള്ള പെയ്മെന്റ് ഫീസ് 100 റിയാലില്‍ നിന്ന് 50 റിയാലാക്കി കുറച്ചു. കാര്‍ഡിന്റെ പരിധിയിൽ കൂടുതൽ തുക ഉപഭോക്താവ് അടച്ചിട്ടുണ്ടെകിൽ ഒരു ഫീസും കൂടാതെ അധിക തുക എപ്പോൾ വേണമെങ്കിലും തിരിച്ചു എടുക്കാം.
പൂര്‍ത്തിയായ ഉടന്‍ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കണം. ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോൾ ഫീസുകളും ചെലവുകളും ആനുകൂല്യങ്ങളും വ്യക്തമാക്കുന്ന സ്റ്റാന്‍ഡേഡ് ഫോമുകള്‍ ഡോക്യൂമെൻറ്സിൽ ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
ഫീസ്, ചെലവുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയിലെ മാറ്റങ്ങൾ ഉപഭോക്താക്കളെ കൃത്യമായി അറിയിക്കണം. വാര്‍ഷിക ക്രെഡിറ്റ് കാര്‍ഡ് ഫീസ് അടക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും ആ വിവരം ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കണം. ഈ കാലയളവിനുള്ളില്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്.
The Saudi Central Bank (SAMA) has introduced new credit card regulations aimed at reducing consumer costs and increasing transparency. The updated rules, announced Thursday, will take effect within the next 30 to 90 days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates