
ന്യൂയോര്‍ക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ സുരക്ഷ ശക്തമാക്കി അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തിലെയും രാജ്യ തലസ്ഥാനത്തെയും കൂടുതല്‍ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതായി പൊലീസ് അറിയിച്ചു.
ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രത്യാഘാതങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചു. ന്യൂയോര്‍ക്കിലെ മതപരവും സാംസ്‌കാരികവും നയതന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് പൊലീസിനെ വിന്യസിക്കുന്നതതായും പൊലീസ് അറിയിച്ചു.
ഇറാനിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു. ന്യൂയോര്‍ക്കിലെ എട്ട് ദശലക്ഷത്തിലധികം നിവാസികള്‍ക്ക് സുരക്ഷയൊരുക്കുമെന്നും എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കുമെന്നും ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു. ആരാധനാലയങ്ങള്‍ക്ക് സമീപം കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.
ഫോര്‍ദോക്ക് പുറമെ നതന്‍സ് , ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വര്‍ഷിച്ചത്. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ട്രംപ്
After Iran strike police in DC New York City step up security
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates