മനാമ : ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിന് പിന്നാലെ അതിർത്തിയിലെ സംഘർഷം രൂക്ഷമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളുമായി ബഹ്റൈൻ.
രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവർത്തനം ഇനി മുതൽ ഓൺലൈൻ വഴിയാകും നടക്കുക. സ്വകാര്യ - പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇനി മുതൽ ക്ലാസുകൾ ഓൺലൈൻ വഴി നടത്തണം. ഇതിന് വേണ്ട ക്രമീകരണങ്ങൾ അധികൃതർ ചെയ്യണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ ഘട്ടത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പ്രധാന റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും അധികൃതർ അറിയിച്ചു. ഓഫിസുകളിലെയും സർക്കാർ ഏജൻസികളിലെയും 70 ശതമാനം വരെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാജ്യത്തെ എല്ലാം ഹോസ്പിറ്റലുകളും ഏതു തരം സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഒരിടത്തു പോലും ആണവവികിരണം ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ സുരക്ഷാതരാണെന്നും പരിസ്ഥിതി മന്ത്രാലയവും (SCE) അറിയിച്ചു . രാജ്യത്തെ ജനങ്ങൾ സർക്കാരിന്റെ നിർദേശം പൂർണ്ണമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Bahrain has taken precautionary measures based on the assessment that border tensions will escalate following the US bombing of Iran's nuclear facilities. All educational institutions in the country will now operate online.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates