50 - 60 മണിക്കൂര്‍ ജോലി, അവധി ദിനങ്ങളില്‍ പോലും ക്ഷീണം; സ്വപ്‌നം കണ്ടതല്ല ജോലിക്കാലം, യുവാവിന്റെ കുറിപ്പ്
ജോലി സമയം പ്രതിദിനം പത്ത് മണിക്കൂര്‍ എന്ന നിലയിലേക്ക് പുനഃക്രമീകരിക്കാന്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ നീക്കങ്ങള്‍ നടക്കുകയാണ്. ആന്ധ്ര പ്രദേശ് മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കികഴിഞ്ഞു. കര്‍ണാടക ഇതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ജോലി സമയം വര്‍ധിപ്പിക്കുന്ന നടപടി അത്ര തൊഴിലാളികള്‍ക്ക് അത്ര ഗുണകരമാകില്ലെന്ന് തുറന്നുപറയുകയാണ് ഇത്തരത്തില്‍ ജോലി നോക്കിയിരുന്ന ചിലര്‍.
ജോലിയിലെ ആദ്യ വര്‍ഷത്തില്‍ താന്‍ നേരിട്ട വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള യുവാവിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. അമേരിക്കയിലെ പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനിയിലെ അസിസ്റ്റന്റ് സ്റ്റോര്‍ മാനേജരായ ഗൗരവ് ചിന്തംനീഡി എന്നയാളാണ് താന്‍ അനുഭവിച്ച് പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നത്.
''ചാപ്മാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പുര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിപ്പിച്ചു. അതൊരു പറിച്ചു നടല്‍ ആയിരുന്നു. പുതിയ നഗരം പുതിയ ജീവിത രീതി ബന്ധങ്ങള്‍ എന്നിവയായിരുന്നു സ്വപ്‌നം. എന്നാല്‍ എല്ലാം മാറിയത് വളരെ പെട്ടെന്നായിരുന്നു. കോളേജില്‍ നിന്ന് യഥാര്‍ത്ഥ ലോകത്തിലേക്കുള്ള മാനസികമായ മാറ്റം പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള ജോലി. സഹപ്രവര്‍ത്തകരോടൊപ്പമുള്ള ആനന്ദവേളകള്‍, മെട്രോ യാത്ര, കോഫി ഷോപ്പ് കൂടിച്ചേരലുകള്‍, ഓണ്‍ലൈന്‍ കോഴ്സുകള്‍ പ്രതീക്ഷകള്‍ നിരവധിയായിരുന്നു. പക്ഷേ ജോലി സമയം എല്ലാം മാറ്റിമറിച്ചു'' എന്നാണ് യുവാവിന്റെ കുറിപ്പ്.
ആഴ്ചയില്‍ അറുപത് മണിക്കൂര്‍ വരെ ഇക്കാലയളവില്‍ ജോലി ചെയ്യേണ്ടി വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞെന്നാണ് യുവാവ് പറയുന്നത്. ഷിഫ്റ്റ് രീതിയിലുള്ള ജോലിയില്‍ ആദ്യ ഷിഷ്റ്റിനെത്താന്‍ പലപ്പോഴും പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ഉണരേണ്ടി വന്നു. വാരാന്ത്യങ്ങള്‍ പോലും ജോലിക്കായി നീക്കിവയ്‌ക്കേണ്ടിവരുന്നു. ഇത്തരം ദിവസങ്ങളുടെ 95 ശതമാനവും ജോലി ചെയ്ത കാലമായിരുന്നു കടന്നുപോയത്. അവധി ദിവസങ്ങളില്‍ ഒന്നു ചെയ്യാന്‍ കഴിയാത്ത വിധം ക്ഷീണിതനായിരുന്നു. പരിമിതമായ ഒഴിവ് സമയം സുഹൃത്തുക്കള്‍, കുടുംബം എന്നിവരോട് സംസാരിക്കാന്‍ പോലും മതിയാകുന്നതായിരുന്നില്ലെന്നും ഗൗരവ് പറയുന്നു.
യുവാവിന്റെ അഭിപ്രായത്തെ പിന്തുണയ്ച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. കോളേജ് കാലവും ജോലി സമയവും വ്യത്യാസമുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കരിയറിലേക്ക് പ്രവേശിക്കുമ്പോഴുള്ള മാറ്റം ഉള്‍ക്കൊള്ളണം എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Chintamneedi, an assistant store manager at a top corporate e-commerce firm, works up to 60 hours a week—far from the relaxed 9-to-5 job with social evenings he had envisioned after college.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates