ശബ്ദമലിനീകരണം ഉണ്ടാക്കി റസിഡൻഷ്യൽ മേഖലയിൽ കറക്കം ; ഡ്രൈവർമാരെ പിടിക്കാൻ സർക്കാർ നടപടി

ഇങ്ങനെ ശബ്‍ദം ഉണ്ടാക്കുന്നതിലൂടെ കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. കുട്ടികൾ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്നു. പ്രായമാവരുടെ ദൈനംദിന ജീവിതം സമ്മർദ്ദത്തിൽ ആകുകയും ചെയ്യുന്നു.
sound pollution in uae car horn image
Police warn drivers in residential areas in the UAE.AI image / chatgpt
Updated on
1 min read

ഷാർജ : യുഎഇയിലെ റസിഡൻഷ്യൽ മേഖലകളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. രാത്രികാലങ്ങളിൽ വാഹനങ്ങൾ ഓടിച്ചു റസിഡൻഷ്യൽ മേഖലകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതായും കർശന നടപടി ഉടൻ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. അനാവശ്യമായി ഹോൺ മുഴക്കിയും, വലിയ ശബ്ദത്തിൽ പാട്ടുകൾ വെച്ചും , ശബ്ദം കൂട്ടുന്നതിനായി വാഹനങ്ങളിൽ  മാറ്റങ്ങൾ വരുത്തിയുമാണ് ശബ്ദമലിനീകരണം ഉണ്ടാകുന്നത്.

വേനലവധി പ്രഖ്യാപിച്ച ഈ സമയത്ത് ഇത്തരത്തിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്നത് വർധിച്ചു വരുന്നതായി റസിഡൻഷ്യൽ മേഖലയിൽ താമസിക്കുന്നവർ പറയുന്നു. ഇങ്ങനെ ശബ്‍ദം ഉണ്ടാക്കുന്നതിലൂടെ കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. കുട്ടികൾ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്നു. പ്രായമാവരുടെ ദൈനംദിന ജീവിതം സമ്മർദ്ദത്തിൽ ആകുകയും ചെയ്യുന്നു.

ഇത്തരം പരാതികൾ വർധിച്ചതായി ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി സ്ഥിരീകരിച്ചു. റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ട്രാഫിക് നിയമപ്രകാരം മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഹോണുകളോ മറ്റ് ശബ്ദങ്ങളോ ഉപയോഗിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. രൂപമാറ്റം വരുത്തിയ വാഹനത്തിൽ നിന്നാണ് ശബ്ദമെങ്കിൽ പിഴ 2,000 ദിർഹവും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമകൾ 10,000 ദിർഹം റിലീസ് ഫീസ് നൽകുകയും വേണം. മൂന്ന് മാസത്തിനു ശേഷവും ഫീസ് അടയ്ക്കാത്ത സാഹചര്യത്തിൽ വാഹനം ലേലം ചെയ്യപ്പെടും.

Summary

UAE residents are increasingly frustrated by disruptive noise from reckless young drivers during the summer break. Police across the Emirates are responding with a zero-tolerance approach, increasing patrols and issuing hefty fines for excessive noise and illegal vehicle modifications. Authorities urge young drivers to respect community life and understand responsible driving, aiming to protect public peace and safety.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com