ചൂടും ഇനിയും ഉയരും, 50 ഡിഗ്രി വരെയാകാം; മുന്നറിയിപ്പുമായി യുഎഇ

ഈ മാസം ശരാശരി 47-49 ഡിഗ്രി സെൽഷ്യസ് വരെ ചൂടായിരിക്കും അനുഭവപ്പെടുക. സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
THERMOMETER
Officials warn that temperatures in the UAE will rise to 50 degreesFILE
Updated on
1 min read

ദുബൈ : യുഎഇയിൽ ജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെയാണ് വളരെയധികം ചൂട് അനുഭവപ്പെടുന്നത്. താപനില 50 ഡിഗ്രിവരെ ഉയരാമെന്ന് ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. പക്ഷെ ഈ വർഷം മേയ് 24ന് 51.6 ഡിഗ്രി സെൽഷ്യസ് ആണ് അൽഐനിൽ രേഖപ്പെടുത്തിയത്.

വർഷങ്ങൾക്ക് ശേഷം യുഎഇയിൽ ഇങ്ങനെ താപനില വർധിച്ചത് ആശങ്കയോടെയാണ് പ്രവാസികൾ കാണുന്നത്. സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെ ഇടവേള നൽകിയത് വലിയ ആശ്വാസമാണ്. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

രാജ്യത്ത് ഇത്തവണ മഴ കുറഞ്ഞത് ആണ് ചൂടിന്റെ കാഠിന്യം വർധിപ്പിച്ചത്. ഈ മാസം ശരാശരി 47-49 ഡിഗ്രി സെൽഷ്യസ് വരെ ചൂടായിരിക്കും അനുഭവപ്പെടുക. സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.

ചൂട് കാലം അവസാനിക്കുന്നത് വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.

Summary

Officials in the UAE are warning residents of extremely high temperatures, with some areas expected to reach 50 degrees Celsius. The National Centre of Meteorology (NCM) has issued a heat warning, urging people to take precautions against the scorching heat. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com