ഖരീഫ് കാലമായി ; ചാറ്റൽ മഴ നനയാം മനസും ശരീരവും തണുപ്പിക്കാം ദോഫാർ ഗവർണറേറ്റിലെക്ക് പോകാം (വിഡിയോ )

ഈ സമയത്ത് ദോഫാർ ഗവർണറേറ്റിലെ പർവത നിരകളിൽ തുടർച്ചയായി ചാറ്റൽ മഴ പെയ്യും. പച്ചപ്പ് നിറഞ്ഞ മലകളും അരുവികളും തണുത്ത കാലാവസ്ഥയുമുള്ള പ്രകൃതിയുടെ ഈ വിസ്മയം കാണാൻ വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കാകും ഇനി ഇങ്ങോട്ട് ഉണ്ടാകുക.
mountains and sea
The Kharif season has begun in Oman @ExperienceOman / x
Updated on
1 min read

ദോഫാർ : ഗൾഫ് രാജ്യങ്ങളിൽ ചൂട് വല്ലാതെ ഉയരുകയാണ്. ഈ ചൂടിൽ നമ്മുടെ ശരീരവും മനസും ഒന്ന് തണുപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? നമ്മുടെ നാട്ടിലെ പോലെ മഴയും പച്ചപ്പും ഓക്കേ ആസ്വദിക്കാൻ ആഗ്രഹമുണ്ടോ ? എങ്കിൽ ഒമാനിലെ ദോഫാർ

ഗവർണറേറ്റിലെക്ക് ഉടൻ യാത്ര ചെയ്താൽ നിങ്ങൾക്ക് ഇതൊക്കെ ആസ്വദിക്കാം.

ഒമാനിൽ ഖരീഫ് കാലം (ശരത്കാലം) ആരംഭിച്ചിരിക്കുകയാണ്. എല്ലാ വർഷവും ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ് ശരത്കാലം. ഈ സമയത്ത് ദോഫാർ ഗവർണറേറ്റിലെ പർവത നിരകളിൽ തുടർച്ചയായി ചാറ്റൽ മഴ പെയ്യും.

പച്ചപ്പ് നിറഞ്ഞ മലകളും അരുവികളും തണുത്ത കാലാവസ്ഥയുമുള്ള പ്രകൃതിയുടെ ഈ വിസ്മയം കാണാൻ വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കാകും ഇനി ഇങ്ങോട്ട് ഉണ്ടാകുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഖരീഫ് ആസ്വദിക്കുവാൻ ഇവിടെ എത്തുന്നത്. കനത്ത ചൂടിൽ ഗൾഫ് രാജ്യങ്ങൾ വിയർക്കുമ്പോൾ ഇവിടെ താപനില 22 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും എന്നുള്ളതും ഒരു പ്രത്യേകതയാണ്.

വിനോദസഞ്ചാരികളെ വരവേൽക്കാൻ വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒമാൻ ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാർ ഗവർണറേറ്റിന്റെയും കീഴിൽ പൂർത്തിയാക്കി. ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും വിമാനകമ്പനികൾ ഖരീഫ് കാല പ്രത്യേക സർവീസുകളും ആരംഭിച്ചു

. സലാലയിൽ ഒരു ടൂറിസം ഫെസ്റ്റിവൽ തന്നെ അധികൃതർ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ, പൈതൃക ചന്തകൾ, വ്യത്യസ്ത കരകൗശല വസ്തുക്കൾ, ഒമാനി സംസ്കാരവുമായി ബന്ധപ്പെട്ട തത്സമയ കലാപരിപാടികൾ, ഉത്പന്നങ്ങൾ എന്നിവ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ടൂറിസം ഫെസ്റ്റിവലിന്റെ ലക്ഷ്യം.

Summary

The Kharif season (autumn) has begun in Oman. Autumn lasts from June 21 to September 21 every year. During this time, the mountain ranges of Dhofar Governorate will receive continuous showers. This natural wonder with its lush green mountains, streams, and cool climate will attract a large number of tourists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com