അടുക്കളയിലാണ് കിടക്കുന്നത്, ഇനി എങ്ങോട്ട് പോകും?; അനധികൃത താമസക്കാർ ഒഴിയണമെന്ന് ദുബൈ മുൻസിപ്പാലിറ്റി, പ്രവാസികൾ നെട്ടോട്ടത്തിൽ

" ചെറിയ സ്പേസ് ആണെന്നുള്ളതൊന്നും എനിക്ക് ഒരു പ്രശ്‌നമല്ല,എനിക്ക് എല്ലാ ദിവസവും ജോലിക്ക് പോകണം, ഉറങ്ങാൻ ഒരു സ്ഥലം അത്രമാത്രമേ എനിക്ക് ആവശ്യമുള്ളു. പക്ഷെ മുൻസിപ്പാലിറ്റിയുടെ പുതിയ തീരുമാനത്തോടെ എല്ലാം നഷ്ടമായി.
4 bed space in a room
The Dubai Municipality had issued warnings earlier this month to vacate such 'unsafe' apartmentsfacebook
Updated on
3 min read

ദുബൈ: താമസിക്കാൻ അനുമതിയുള്ള മുറികൾ അനധികൃതമായി വേർതിരിച്ച് കൂടുതൽ ആളുകളെ നിയമവിരുദ്ധമായി പാർപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ് വന്നതോടെ പുതിയ താമസ സ്ഥലം തേടി അലയുകയാണ് പ്രവാസികൾ. നിലവിൽ കുറഞ്ഞ ചെലവിൽ ഒരു ബെഡ് സ്പേസി ൽ താമസിച്ചു വന്നിരുന്ന പലർക്കും മുൻസിപ്പാലിറ്റിയുടെ നീക്കം വലിയ തിരിച്ചടിയാണ്.

എത്രയും പെട്ടെന്ന് ഒഴിയണം എന്ന നിർദേശം വന്നതോടെ സാധനങ്ങൾ ഉൾപ്പെടെ എങ്ങോട്ട് മാറ്റുമെന്നതിലും പലർക്കും ഉത്തരമില്ല. ജോലി സ്ഥലങ്ങളിൽ നിന്ന് ഒരുപാട് ദൂരെ പോയി റൂം എടുക്കാനും പലർക്കും താല്പര്യമില്ല. യാത്രാ ചെലവും സമയ നഷ്ടവുമൊക്കെയാണ് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. മറ്റൊരു താമസസ്ഥലം, അതും കുറഞ്ഞ നിരക്കിൽ എങ്ങനെ ദുബൈയിൽ കണ്ടെത്താനാകും എന്നാണ് ഇപ്പോൾ പലരും അന്വേഷിക്കുന്നത്.

4 bed space in a room
പ്രധാന തസ്തികകളിൽ സ്വദേശികൾ മതി, പ്രവാസികൾ ഇനി കരാർ തൊഴിലാളികൾ
legal notice
Dubai Municipality had issued warnings noticeFacebook

ഞങ്ങൾ 16 പേരാണ് ഈ ഫ്ലാറ്റിൽ

സഹോദരങ്ങൾ ആയ കരീമും അസീമും ടാക്സി ഡ്രൈവർമാരായി ദുബൈയിൽ ജോലി ചെയ്തു വരികയാണ്. രണ്ട് ബെഡ്റൂമുകൾ ഉള്ള ഒരു അപ്പാർട്മെന്റിൽ ഒരു ബെഡ് സ്പേസ് ആണ് ഇരുവർക്കും താമസിക്കാനായി ലഭിച്ചത്. മാസം 1800 ദിർഹം (42,235 രൂപ ) ആണ് വാടക ആയി നൽകുന്നത്. ഒരാൾ പകലും മറ്റൊരാൾ രാത്രിയിലും ജോലി ചെയ്യുന്നതു കൊണ്ട് രണ്ട് പേർക്കും കൂടി ഒരൊറ്റ ബെഡ് സ്പേസ് മതിയാകും. രണ്ട് ബെഡ്റൂമുകളിലായി 16 പേരാണ് ഇവിടെ താമസിക്കുന്നത്. ചെറിയ സ്ഥലം ആയാലും എല്ലാവരും സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞു വരുന്നത്.

എന്നാൽ അനധികൃതമായി താമസിക്കുന്നവർ ഒഴിയണമെന്ന മുൻസിപ്പാലിറ്റിയുടെ തീരുമാനം വന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലാണ് താനും സഹോദരനുമെന്ന് അലി പറയുന്നു.

"രണ്ട് മാസം മുൻപാണ് ഞങ്ങൾ ഇങ്ങോട്ട് സ്ഥലം മാറിയത്, ഏജന്റ് വഴിയാണ് ഈ താമസ സ്ഥലം ശരിയാക്കിയത്. ഇങ്ങനെ ചെറിയ സ്ഥലത്ത് ഇത്രയും അധികം ആളുകൾ താമസിക്കുന്നത്തിൽ കുഴപ്പമില്ലെന്നായിരുന്നു അയാൾ പറഞ്ഞത്. ഉടമയും ഇതേ സംബന്ധിച്ചു ഒരു കാര്യവും ഞങ്ങളോട് പറഞ്ഞില്ല. അപാർട്മെന്റ് ഒഴിയണമെന്ന് കാണിച്ചു മുൻസിപ്പാലിറ്റി പതിച്ച നോട്ടീസ് ഞങ്ങൾ കണ്ടില്ല. ഉടനെ ഒഴിയണമെന്ന് പറയുമ്പോൾ എങ്ങോട്ട് പോകുമെന്ന് പോലും അറിയില്ല " അലി പറഞ്ഞു.

4 bed space in a room
ഖത്തറിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം; ഓപ്പറേഷന്‍ ബഷാരത്ത് അല്‍ -ഫത്ത്; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്
a women in kitchen
'My kitchen was my bedroom’ said by roopachat gpt/ai

അടുക്കളയിലാണ് ഞാൻ താമസിക്കുന്നത്!

നേപ്പാൾ സ്വദേശിനിയായ രൂപ ബ്യൂട്ടി പാർലറിലാണ് ജോലി ചെയ്യുന്നത്. അവർക്കു താമസിക്കാനായി ലഭിച്ചത് ഒരു അടുക്കളയുടെ ഭാഗമായിരുന്നു. ഒരു കർട്ടനും ഫാനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിനു വാടക ആയി 600 ദിർഹ (14078 രൂപ )മാണ് നൽകിയിരുന്നത്. " ചെറിയ സ്പേസ് ആണെന്നുള്ളതൊന്നും എനിക്ക് ഒരു പ്രശ്‌നമല്ല, എനിക്ക് എല്ലാ ദിവസവും ജോലിക്ക് പോകണം, ഉറങ്ങാൻ ഒരു സ്ഥലം അത്രമാത്രമേ എനിക്ക് ആവശ്യമുള്ളു. പക്ഷെ മുൻസിപ്പാലിറ്റിയുടെ പുതിയ തീരുമാനത്തോടെ എല്ലാം നഷ്ടമായി. ഇപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിലാണ്. എത്ര നാൾ ഇവിടെ താമസിക്കാൻ കഴിയുമെന്ന് അറിയില്ല " രൂപ പറഞ്ഞു.

delivery boy
“When the officials came, we didn’t argue. We packed our things and left that night,” said Raza.chat gpt/ai image

" ഞങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചില്ല "

പാകിസ്ഥാൻ സ്വദേശിയായ റാസ ദുബൈയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരുകയാണ്. മുറാഖബത്തിലെ ഒരു കിടപ്പുമുറി പ്ലൈവുഡ് കൊണ്ട് വിഭജിച്ച ശേഷം അതിന്റെ ഒരു ഭാഗത്ത് മൂന്ന് പേരാണ് താമസിച്ചിരുന്നത്. 700 ദിർഹ (1640 രൂപ )മാണ് വാടക ആയി നൽകുന്നത്. " രാത്രി ആയപ്പോൾ ഉദ്യോഗസ്ഥർ വന്നു റൂം ഒഴിയാൻ ആവശ്യപ്പെട്ടു. ഞങ്ങൾ കൂടുതൽ സമയം ചോദിക്കാനോ തർക്കിക്കാനോ പോയില്ല അന്ന് രാത്രി തന്നെ സാധനങ്ങൾ പാക്ക് ചെയ്തു ഇറങ്ങി.

a watch salesman
“Most of us knew, but what can you do when you are earning Dh2,000 a month?” said bilalchat gpt/ ai image

ഈ ചെറിയ വരുമാനത്തിൽ എന്ത് ചെയ്യാനാ ?

ദെയ്‌റ(Deira)യിൽ വാച്ച് കട നടത്തുന്ന ബിലാൽ താമസിക്കുന്നത് ഒരു ഹാളിൽ ആണ്. അവിടെ അഞ്ച് പേർ ആണ് താമസിക്കുന്നത്. കർട്ടൻ, പ്ലൈവുഡ് എന്നിവ ഉപയോഗിച്ചു ഞങ്ങൾ വേർതിരിച്ചിട്ടില്ല. റൂമുകൾ ഒഴിയണമെന്ന് ആളുകൾ പറയുന്നത് കേട്ടതായും ഒദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ബിലാൽ പറയുന്നു.

4 bed space in a room
ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; പഠനം ഓൺലൈൻ വഴി, മുൻകരുതൽ നടപടികളുമായി ബഹ്റൈൻ

ദുബൈ മുൻസിപ്പാലിറ്റി പറയുന്നത്

ദുബൈയിലെ അൽ റിഗ്ഗ, അൽ മുറാഖാബാത്ത്, അൽ ബർഷ, അൽ സത്വ, അൽ റാഫ തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധനകൾ നടത്തിയത്. പരിശോധനകൾക്കു മുൻപു തന്നെ കെട്ടിട ഉടമകളെ അക്കാര്യം അറിയിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഉടമകളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. താമസമുറികളിലോ മറ്റ് സ്ഥലങ്ങളിലോ അനുവാദമില്ലാതെ നിർമാണപ്രവർത്തനങ്ങളോ ഘടനാപരമായ പരിഷ്‌കാരങ്ങളോ പാടില്ലെന്നാണ് നിയമം. കർശനമായി ആ നിയമം കെട്ടിട ഉടമകൾ പാലിച്ചിരിക്കണം. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ അപകടങ്ങൾക്ക് കരണമാകുന്നുണ്ടെന്നും അത് കൊണ്ടാണ് ഇത്തരത്തിൽ ഒരു നടപടിയെന്ന് ദുബൈ മുൻസിപ്പാലിറ്റി പറയുന്നു.

Summary

Expatriates are scrambling to find new accommodation after the Dubai municipality warned that strict action will be taken against those who illegally partition rooms that are permitted to accommodate more people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com