
ദുബൈ : യുഎഇ സെൻട്രൽ ബാങ്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 676 പേരെയാണ് വിവിധ കാരണങ്ങളാൽ പിരിച്ചു വിട്ടത്. ഈ വർഷം ഫെബ്രുവരിയിൽ ബാങ്കിന്‍റെ ആകെ ജീവനക്കാരുടെ എണ്ണം 32,682 ആയിരുന്നു. മേയ് പിന്നിട്ടതോടെ ജീവനക്കാർ 32,006 ആയി ചുരുങ്ങി. പ്രധാനമായും സ്വദേശിവത്കരണമാണ് ആളുകളുടെ ജോലി നഷ്ടപ്പെടാൻ കാരണമായത്.
50ന് മുകളിൽ ജീവനക്കാരുള്ള കമ്പനികൾ ഒരു ശതമാനം സ്വദേശികളെ ജോലിക്ക് നിയമിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ഇടക്കുമെന്നും നേരത്തെ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നിയമം വരുന്ന ചൊവ്വാഴ്ച മുതൽ നടപ്പാക്കാനിരിക്കെ വിവിധ മേഖലകളിൽ കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടമാകും.
സാങ്കേതിക മേഖലകളിലെ വളർച്ചയാണ് മറ്റൊരു കാരണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാങ്കിങ് മേഖല ഡിജിറ്റലാവുകയും സേവനങ്ങൾ വളരെപ്പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ ആയതും ജീവനക്കാരുടെ എണ്ണം കുറക്കാൻ കരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സേവനങ്ങള്‍ ഓൺലൈൻ വഴി ലഭ്യമാകും എന്നുള്ളത് കൊണ്ട് ബാങ്കിലേക്ക് ആളുകൾ എത്തുന്നതും കുറഞ്ഞു. അത് കൊണ്ട് സെൻട്രൽ ബാങ്കിന്റെ പല ശാഖകളും അടച്ചുപൂട്ടി.
അതേസമയം രാജ്യത്തെ വിദേശ ബാങ്കുകളിൽ ഇക്കാലയളവിൽ 14 ജീവനക്കാരെ മാത്രമാണ് പുതിയതായി നിയമിച്ചത്. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം 6470 ജീവനക്കാർ വിദേശ ബാങ്കുകളിൽ ഉണ്ട്. വിദേശ ബാങ്കുകളിലും നിയമനങ്ങൾ കുറവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
The UAE Central Bank has laid off 676 people in the last three months for various reasons. In February this year, the company's total workforce was 32,682. By May, the number of employees had shrunk to 32,006. The main reason for the job losses was indigenization.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates